അതിഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി
Sunday, April 5, 2020 11:59 PM IST
വെ​ഞ്ഞാ​റ​മൂ​ട്: അതിഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​മൂ​ഹൃ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തി വെ​ഞ്ഞാ​റ​മൂ​ട് ജ​ന​മൈ​ത്രി പോ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രും ഇ​വ​രു​ടെ ക്യാ​മ്പു​ക​ളി​ൽ എ​ത്തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി.
വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ വി.​കെ.​വി​ജ​യ​രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ധാ​ർ കാ​ർ​ഡ് പ​രി​ശോ​ധി​ച്ച് വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും, നി​ല​വി​ലെ​യും സ്വ​ദേ​ശ​ത്തെ​യും മേ​ൽ​വി​ലാ​സ​ങ്ങ​ൾ ശേ​ഖ​രി​ച്ച് താ​ത്കാ​ലി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ന​ൽ​കി.
ജ​ന​മൈ​ത്രി പോ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജ​യ​കു​മാ​ർ, അ​ജി​ത്കു​മാ​ർ, പി​ആ​ർ​ഒ അ​ഷ​റ​ഫ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ഷ​ജി​ൻ, സു​നീ​ർ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.