കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി
Sunday, April 5, 2020 11:59 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ജ​ന​റ​ല്‍ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ ടീം ​അ​ണു​വി​മു​ക്ത​മാ​ക്കി.
ദി​വ​സ​വും രാ​വി​ലെ 6.45 നും ​ഏ​ഴി​നു​മാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി, ജ​ന​റ​ല്‍ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് ഓ​രോ ബ​സു​ക​ള്‍ വീ​തം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ഭാ​ഗ​ത്തു​നി​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി​ട്ടാ​ണ് ഈ ​ബ​സു​ക​ളു​ടെ സൗ​ജ​ന്യ സ​ര്‍​വീ​സ്. തി​രി​കെ രാ​വി​ലെ എ​ട്ട​ര​യോ​ടെ ഈ ​ആ​ശു​പ​ത്രി​ക​ളി​ലെ നൈ​റ്റ് ഷി​ഫ്റ്റ് പൂ​ര്‍​ത്തി​യാ​ക്കി ഡ്യൂ​ട്ടി ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന ജീ​വ​ന​ക്കാ​രു​മാ​യി ര​ണ്ടു ബ​സ്‌​സു​ക​ളും തി​രി​കെ ഡി​പ്പോ​യി​ലെ​ത്തി​ച്ചേ​രും. പി​ന്നീ​ട് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ണ്ടും ഇ​തേ ബ​സു​ക​ള്‍ ​ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​പോ​വു​ക​യും അ​വി​ടു​ന്ന് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ​വ​രു​മാ​യി മ​ട​ങ്ങി​യെ​ത്തു​ക​യും ചെ​യ്യും. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മു​ള്ള സ​ര്‍​വീ​സു​ക​ള്‍ ഓ​രോ ദി​വ​സ​വും ഓ​രോ ഡ്രൈ​വ​റു​ടെ ഡ്യൂ​ട്ടി​യാ​ണ്. ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ബസു​ക​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​ത്.