അ​ടി​സ്ഥ​ന മേ​ഖ​ല​യ്ക്ക് ഉൗ​ന്ന​ൽ ന​ൽ​കി മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Monday, April 6, 2020 11:17 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ന​വ​കേ​ര​ള ക​ർ​മ പ​രി​പാ​ടി​യ്ക്കാ​യി കേ​ര​ള സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പ​ന്ത്ര​ണ്ടി​ന പ​രി​പാ​ടി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്.
35.43 കോ​ടി രൂ​പ വ​ര​വും35.26 കോ​ടി രൂ​പ ചെ​ല​വും 17.24 ല​ക്ഷം രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ജാ​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​തി​ര​കു​ളം കെ. ​ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച​ത്.പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം, പൊ​തു​കി​ണ​റു​ക​ളു​ടെ ന​വീ​ക​ര​ണം, കി​ണ​ർ റീ​ച്ചാ​ർ​ജിം​ഗ്, വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ൽ, അ​ടി​യ​ന്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം, തോ​ടു​ക​ളു​ടെ ന​വീ​ക​ര​ണം, പൊ​തു​കു​ളം നി​ർ​മാ​ണം, സ്വ​കാ​ര്യ കു​ള​ങ്ങ​ളു​ടെ നി​ർ​മാ​ണം, കി​ണ​ർ നി​ർ​മാ​ണം എ​ന്നി​വ​യ്ക്ക് തു​ക​വ​ക​യി​രു​ത്തി.
ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി​ക്കു വേ​ണ്ടി 1.20 കോ​ടി​ല​ക്ഷം രൂ​പ​യും,വി​ശ​പ്പു​ര​ഹി​ത കേ​ര​ളം വി​ശ​പ്പു​ര​ഹി​ത മാ​ണി​ക്ക​ൽ (ജ​ന​കീ​യ ഹോ​ട്ട​ൽ കു​ടും​ബ​ശ്രീ സം​രം​ഭം) 6.20 ല​ക്ഷം രൂ​പ​യും വ​യോ ക്ല​ബി​നാ​യി 32 ല​ക്ഷം രൂ​പ​യും, ശു​ചി​ത്വ കേ​ര​ളം ( മാ​ലി​ന്യ മു​ക്ത​മാ​ണി​ക്ക​ൽ) 44.80 ല​ക്ഷം രൂ​പ​യും,പൊ​തു ടോ​യ്‌ലറ്റു​ക​ൾ​ക്കാ​യി 25 ല​ക്ഷം​രൂ​പ, പൊ​തു​തോ​ടു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 25 ല​ക്ഷം രൂ​പ, ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്ക​ൽ 25 ല​ക്ഷം രൂ​പ, ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യ്ക്കാ​യി ഒ​രു കോ​ടി രൂ​പ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണത്തി​നാ​യി 50 ല​ക്ഷം രൂ​പ, സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ന് 15 ല​ക്ഷം രൂ​പ, പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യി 1.79 കോ​ടി രൂ​പ, ഓ​ഫീ​സ് സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി 33 ല​ക്ഷം രൂ​പ, അ​ങ്ക​ണ​വാ​ടി പോ​ഷ​കാ​ഹാ​രം 25 ല​ക്ഷം രൂ​പ, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം 23 ല​ക്ഷം രൂ​പ​യു​മാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.