വ്യാ​ജ​വാ​റ്റ്: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Monday, April 6, 2020 11:17 PM IST
ക​ഴ​ക്കൂ​ട്ടം: കു​ഴി​വി​ള​യി​ൽ വ്യാ​ജ​വാ​റ്റ് ന​ട​ത്തി​യ ര​ണ്ടു പേ​രെ തു​മ്പ പോ​ലീ​സ് പി​ടി കൂ​ടി. മം​ഗ​ല​പു​രം സ്വ​ദേ​ശി​യാ​യ വി​ൻ​ഡി​സ​ൺ (34) ത​മി​ഴ്നാ​ട് കാ​ഞ്ചി​പു​രം സ്വ​ദേ​ശി​യാ​യ ഭാ​ര​തി ( 33 ) എ​ന്നി​വ​രെ​യാ​ണ് തു​മ്പ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് .
മ​ണ്ണ് മാ​ന്തി​യ​ന്ത്രം ജീ​വ​ന​ക്കാ​രാ​യ ഇ​വ​ർ കു​ഴി​വി​ള​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​യി​രു​ന്നു വാ​റ്റ് ന​ട​ത്തി​യി​രു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്ത് വ്യാ​ജ​ചാ​രാ​യം വി​ൽ​പ​ന ന​ട​ക്കു​ന​താ​യി വി​വ​രം ല​ഭി​ച്ച പോ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഇ​വ​ർ പി​ടി​യി​ലാ​യ​ത്.​വാ​ട​ക വീ​ട്ടി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ൽ ക​യ​ർ കെ​ട്ടി ക​ന്നാ​സി​ൽ നി​റ​ച്ച നി​ല​യി​ൽ 25 ലി​റ്റ​റോ​ളം കോ​ട സൂ​ക്ഷി​ച്ചി​രു​ന്നു. വാ​റ്റ് നി​ർ​മി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കു​ക്ക​റും മ​റ്റ് സാ​മ​ഗ്രി​ക​ളും പി​ടി​കൂ​ടി.​ഇ​വ​രോ​ടൊ​പ്പം പ്ര​വ​ർ​ത്തി​യ്ക്കു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് തു​മ്പ പോ​ലീ​സ് പ​റ​ഞ്ഞു