വി​ല​കൂ​ട്ടി വി​ൽ​പ്പ​ന: ത​ഹ​സി​ൽ​ദാ​ർ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Monday, April 6, 2020 11:20 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട്ടെ ക​ട​ക​ളി​ൽ ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മു​ഖാ​വ​ര​ണം, കൈ​യു​റ, സാ​നി​റ്റൈ​സ​ർ എ​ന്നി​വ വി​ല കൂ​ട്ടി വി​ൽ​ക്ക​രു​ത് എ​ന്ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം നി​ല​നി​ൽ​ക്കെ അ​വ​യ്ക്ക് വ​ലി​യ തോ​തി​ൽ വി​ല ഈ​ടാ​ക്കി വി​ൽ​ക്കു​ന്ന​താ​യും ഭ​ക്ഷ്യ ഉ​ത്ന്ന​ങ്ങ​ൾ ശു​ചി​ത്വ​മി​ല്ലാ​തെ വി​ൽ​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് എ​ഐ​വൈ​എ​ഫ് നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി നെ​ടു​മ​ങ്ങാ​ട് ത​ഹ​സി​ൽ​ദാ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.​
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ഹ​സി​ൽ​ദാ​റും ഉ​ദ്യോ​ഗ​സ്ഥ​രും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി .അ​മി​ത വി​ല ഈ​ടാ​ക്കി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു . എ​ഐ​വൈ​എ​ഫ് ഹെ​ൽ​പ്പ് ഡെ​സ്ക്കി​ലേ​ക്ക് വ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ഹ​സി​ൽ​ദാ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.