1000 രൂ​പ ആ​ശ്വാ​സ ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു
Monday, April 6, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഷോ​പ്സ് ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ക​രാ​യി ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള അം​ഗ​ങ്ങ​ൾ​ക്കും ലോ​ക്ക്ഡൗ​ൺ കാ​ല​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ അ​വ​ശ്യ​സ​ർ​വീ​സാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ൾ, മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, ല​ബോ​റ​ട്ട​റി​ക​ൾ, പെ​ട്രോ​ൾ പ​മ്പു​ക​ൾ, ഗ്യാ​സ് ഏ​ജ​ൻ​സി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്കും 1000 രൂ​പ ആ​ശ്വാ​സ ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു.ക്ഷേ​മ​നി​ധി​യി​ലെ സ​ജീ​വ അം​ഗ​ങ്ങ​ൾ ആ​രെ​ങ്കി​ലും കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് 10,000 രൂ​പ​യും വീ​ട്ടി​ലോ ആ​ശു​പ​ത്രി​യി​ലോ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് 5,000 രൂ​പ​യും മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കും. അ​ർ​ഹ​രാ​യ അം​ഗ​ങ്ങ​ൾ ക്ഷേ​മ​നി​ധി അം​ഗ​ത്വ ന​മ്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ (ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ, ബ്രാ​ഞ്ച്, ഐ​എ​ഫ്എ​സ്‌​സി കോ​ഡ്) ആ​ധാ​ർ ന​മ്പ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ വെ​ള്ള​പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യഅ​പേ​ക്ഷ 30ന് ​മു​മ്പ് peedik [email protected] gmail.com എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 949537 5622 എ​ന്ന വാ​ട്ട്സ് ആ​പ് ന​മ്പ​റി​ലോ അ​യ​ക്ക​ണം.