കോ​വി​ഡ്- 19: ജി​ല്ല​യി​ൽ 205 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Monday, April 6, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം:​കോ​വി​ഡ്- 19 ജി​ല്ല​യി​ൽ ഇ​ന്ന​ലെ 205 പേ​രെ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​ന്ന​ലെ 5419 പേ​ർ 28 ദി​വ​സ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി.11725 പേ​ർ വീ​ടു​ക​ളി​ൽ ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 25 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു 22 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​തി​യി​ൽ 42 പേ​രും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 21 പേ​രും പേ​രൂ​ർ​ക്ക​ട മാ​തൃ​കാ ആ​ശു​പ​ത്രി​യി​ൽ ഏ​ഴു പേ​രും നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു പേ​രും നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഏ​ഴു പേ​രും എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ഏ​ഴു പേ​രും കിം​സ് ആ​ശു​പ​ത്രി​യി​ൽ 10 പേ​രും ചേ​രൂ​ർ​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 7 പേ​രും പി.​ആ​ർ എ​സ് ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ളും ഉ​ൾ​പ്പെ​ടെ 105 പേ​ർ ജി​ല്ല​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഏ​ഴു പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യി.
ഇ​ന്ന​ലെ 60 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ആ​കെ അ​യ​ച്ച 2267 സാ​മ്പി​ളു​ക​ളി​ൽ 1929 പ​രി​ശോ​ധ​നാ​ഫ​ലം ഇ​തു വ​രെ ല​ഭി​ച്ചു. ഇ​ന്ന് ല​ഭി​ച്ച 146 പ​രി​ശോ​ധ​നാ​ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്. ഇ​നി 397 പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.​നി​സാ​മു​ദീ​നി​ൽ നി​ന്നും എ​ത്തി​യ പ​തി​നൊ​ന്ന് പേ​രു​ടെ സാ​മ്പി​ൾ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്. 4477 യാ​ത്ര​ക്കാ​രെ സ്ക്രീ​നിം​ഗ് ന​ട​ത്തി.