കു​ടി​വെ​ള്ളം കി​ട്ടാ​ൻ മേ​യ് വ​രെ കാ​ത്തി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, April 6, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​ർ എ​സ്എ​സ് കോ​വി​ൽ ലെ​യി​ൻ പ​രി​ധി​യി​ലെ 42 കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ട​ക്ക​മി​ല്ലാ​തെ കു​ടി​വെ​ള്ളം ല​ഭി​ക്കാ​ൻ മേ​യ് വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്ന ജ​ല അ​ഥോ​റി​റ്റി​യു​ടെ നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.​
കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ജ​ല അ​ഥോ​റി​റ്റി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ട് വ​ർ​ഷം മു​മ്പ് വ​രെ 24 മ​ണി​ക്കൂ​റും കു​ടി​വെ​ള്ളം ല​ഭി​ച്ചു കൊ​ണ്ടി​രു​ന്ന സ്ഥ​ല​മാ​ണ് ഇ​ത്.​ക​മ്മീ​ഷ​ൻ ജ​ല അ​ഥോ​റി​റ്റി​യി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് വാ​ങ്ങി. ക​വ​ടി​യാ​ർ സ​ബ്ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ത്ത് ജ​ല വി​ത​ര​ണം ന​ട​ത്താ​നു​ള്ള ജ​ലം പേ​രൂ​ർ​ക​ട​യി​ലെ സം​ഭ​ര​ണി​യി​ൽ ല​ഭ്യ​മ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
സി​റ്റി​യി​ലു​ള്ള ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ പ്ര​തി​ദി​നം 75 ദ​ശ​ല​ക്ഷം ശേ​ഷി​യു​ള്ള പു​തി​യ ശു​ദ്ധീ​ക​ര​ണ​ശാ​ല അ​രു​വി​ക്ക​ര​യി​ൽ നി​ർ​മാ​ണ ഘ​ട്ട​ത്തി​ലാ​ണ്.
ഇ​ത് വ​രു​ന്ന മേ​യി​ൽ ക​മ്മീ​ഷ​ൻ ചെ​യ്യാ​നാ​വും. അ​തോ​ടെ ക​വ​ടി​യാ​ർ ഭാ​ഗ​ത്തെ ശു​ദ്ധ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മേ​യ് വ​രെ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. എ​സ്എ​സ് കോ​വി​ൽ ല​യി​ൻ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.