ന​ഗ​ര​സ​ഭ​യു​ടെ കി​ച്ച​ണ്‍ ബി​ൻ വീ​ടു​ക​ളി​ലെ​ത്തും
Monday, April 6, 2020 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണ്‍ മൂ​ലം മാ​ലി​ന്യ പ്ര​ശ്നം നേ​രി​ടു​ന്ന​വ​ർ​ക്കാ​യിന​ഗ​ര​സ​ഭ​യു​ടെ കി​ച്ച​ണ്‍ ബി​ൻ വീ​ടു​ക​ളി​ലെ​ത്തും.​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 1800 രൂ​പ വി​ല​യു​ള്ള കി​ച്ച​ണ്‍ ബി​ൻ സൗ​ജ​ന്യ​മാ​യാ​ണ് ന​ഗ​ര​സ​ഭ ന​ൽ​കു​ന്ന​ത്.​
ഇ​തി​നാ​യി 200 രൂ​പ​യാ​ണ് മാ​സം സ​ർ​വീ​സ് ചാ​ർ​ജ്ജാ​യി ഈ​ടാ​ക്കു​ന്ന​ത്.​വീ​ടു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന മൂ​ന്ന് ത​ട്ടു​ക​ളു​ള്ള കി​ച്ച​ണ്‍ ബി​ൻ യൂ​ണി​റ്റ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​ഞ്ചം​ഗ കു​ടും​ബ​ത്തി​ന് ശ​രാ​ശ​രി ര​ണ്ട് മാ​സ​ക്കാ​ലം വ​രെ​യു​ണ്ടാ​കു​ന്ന ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ച്ച് ക​ന്പോ​സ്റ്റാ​ക്കി മാ​റ്റാ​ൻ ക​ഴി​യും.
കി​ച്ച​ണ്‍ ബി​ന്നു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള വീ​ടു​ക​ളി​ൽ ന​ഗ​ര​സ​ഭ പു​റ​ത്തി​റ​ക്കി​യ അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ ക​ല​ണ്ട​ർ പ്രാ​കാ​രം അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും അ​ത​ത് വാ​ർ​ഡു​ക​ളി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​ർ ശേ​ഖ​രി​ക്കും.
ക​മ്യൂ​ണി​റ്റി ത​ല​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി 54 കേ​ന്ദ്ര​ങ്ങ​ളി​ൽ തു​ന്പൂ​ർ മൂ​ഴി എ​യ​റോ​ബി​ക് ബി​ന്നു​ക​ളും സ്ഥ​ല​പ​രി​മി​ധി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ 222 പോ​ർ​ട്ട​ബി​ൾ എ​യ​റോ​ബി​ക് ബി​ന്നു​ക​ളും നി​ല​വി​ലു​ണ്ട്.
ഇ​തു​കൂ​ടാ​തെ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി 52 കേ​ന്ദ്ര​ങ്ങ​ളി​ൽ മെ​റ്റീ​രി​യ​ൽ റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്‍റ​റു​ക​ളും നി​ല​വി​ലു​ണ്ട്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്ക് യാ​തൊ​രു​വി​ധ ഫീ​സും ന​ൽ​കാ​തെ സൗ​ജ​ന്യ​മാ​യി മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കാം.
കി​ച്ച​ണ്‍ ബി​ൻ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​ത​തു പ്ര​ദേ​ശ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​ർ വീ​ടു​ക​ളി​ലെ​ത്തി കി​ച്ച​ണ്‍​ബി​ൻ സ്ഥാ​പി​ച്ച് മാ​ലി​ന്യ സം​സ്ക​ര​ണ രീ​തി​യെ​ക്കു​റി​ച്ച് പ​രി​ച​യ​പ്പെ​ടു​ത്തും.​
കി​ച്ച​ണ്‍ ബി​ന്നു​ക​ൾ ല​ഭ്യ​മാ​വു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ​യു​ടെ ശു​ചി​ത്വ പ​രി​പാ​ല​ന സ​മി​തി ഡ​യ​റ​ക്ട​റെ ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: 9447042070 .