റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട്: ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു
Tuesday, April 7, 2020 11:49 PM IST
പാ​റ​ശാ​ല: റേ​ഷ​ൻ വി​ത​ര​ത്തി​ലെ അ​പാ​ക​ത​യെ തു​ട​ർ​ന്ന് റേ​ഷ​ൻ ക​ട​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു.​പാ​റ​ശാ​ല മു​രി​യ​ങ്ക​ര ഇ​ല​ങ്കം റോ​ഡി​ലെ 521-ാം ന​മ്പ​ർ ക​ട​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക് സ​പ്ലൈ ഓ​ഫീ​സ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ‌
കാ​ർ​ഡു​ട​മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ഒ​രു കാ​ർ​ഡു​ട​മ റേ​ഷ​ൻ വാ​ങ്ങി​യ​പ്പോ​ൾ 17 കി​ലോ അ​രി​ക്ക് പ​ക​രം 7 .5 കി​ലോ അ​രി​യാ​ണ് ന​ൽ​കി​യ​ത്.
ഇ​ത് ചോ​ദ്യം ചെ​യ്ത കാ​ർ​ഡു​ട​മ​യെ അ​സ​ഭ്യം വി​ളി​ക്കു​ക​യും കൈ​യേ​റ്റം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.​
തു​ട​ർ​ന്ന് റേ​ഷ​ൻ അ​ധി​കൃ​ത​ര്ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ​പ​രി​ശോ​ധ​ന​യി​ൽ 30 ചാ​ക്ക് കു​ത്ത​രി​യും ഒ​രു ചാ​ക്ക് പ​ച്ച​രി​യും കു​റ​വാ​യി​കാ​ണു​ക​യും, 88 കി​ലോ ഗോ​ത​മ്പും 28 കി​ലോ കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി.
കാ​ർ​ഡു​ട​മ​ക​ൾ​ക്ക് പാ​റ​ശാ​ല ഗ്രാ​മ​ത്തി​ലെ ക​ട​യി​ൽ നി​ന്നും പ​ക​രം റേ​ഷ​ൻ വാ​ങ്ങാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി.