ഉ​ത്സ​വാ​ഘോ​ഷം മാ​റ്റി: തു​ക കെ​യ​ർ ഹോ​മി​ന് ന​ൽ​കി
Tuesday, April 7, 2020 11:52 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ഉ​ത്സ​വാ​ഘോ​ഷ​ത്തി​നാ​യി ല​ഭി​ച്ച തു​ക​യി​ൽ നി​ന്നും ഒ​രു പ​ങ്ക് അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​ന് വി​നി​യോ​ഗി​ച്ച് മു​ക്കു​ന്നൂ​ർ ക​ണ്ഠ​ൻ ശാ​സ്താ ക്ഷേ​ത്ര ക​മ്മി​റ്റി മാ​തൃ​ക​യാ​യി.​വെ​ഞ്ഞാ​റ​മൂ​ട് മു​ക്കു​ന്നൂ​ർ കെ​യ​ർ ആ​ൻ​ഡ് ക്യു​വ​ർ ചാ​രി​റ്റി ഹോ​മി​നാ​ണ് തു​ക കൈ​മാ​റി​യ​ത്. കൊ​റോ​ണ രോ​ഗ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലെ തി​രു ഉ​ത്സ​വ​ത്തി​ന്‍റെ പ​രി​പാ​ടി​ക​ളെ​ല്ലാം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ല​ഭി​ച്ച തു​ക​യി​ൽ നി​ന്നും അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​ത്തി​ന് വി​നി​യോ​ഗി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​ത്. ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ച​ന്ദ്ര​ൻ നാ​യ​രും സെ​ക്ര​ട്ട​റി സു​ഭാ​ഷും കെ​യ​ർ ഹോം ​ഭാ​ര​വാ​ഹി​യാ​യജ​ലീ​ലി​ന് തു​ക കൈ​മാ​റി.

ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളെ​ത്തി​ച്ചു

വി​തു​ര: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളെ​ത്തി​ച്ചു, തു​രു​ത്തി, തോ​വ​ൻ​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യ​ന്പ​ു ക​ളി​ൽ ഭ​ക്ഷ്യ ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.