ഉ​പ​യോ​ഗി​ച്ച മാ​സ്ക്കു​ക​ളും ഗ്ലൗ​സു​ക​ളും ന​ഗ​ര​സ​ഭ ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കും
Tuesday, April 7, 2020 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​സ്ക്കു​ക​ളും ഗ്ലൗ​സു​ക​ളും ന​ഗ​ര​സ​ഭ ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കും. പോ​ലീ​സ് ആ​സ്ഥാ​ന​ത്തും ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലും ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച മാ​സ്ക്കു​ക​ളും ഗ്ലൗ​സു​ക​ളും ശേ​ഖ​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്ക്ക​രി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ.
ഐ​എം​എ​യു​മാ​യി ചേ​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ ഈ ​സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മ​ഞ്ഞ, ചു​വ​പ്പ് നി​റ​ങ്ങ​ളി​ലു​ള്ള ക​ള​ർ കോ​ഡ് ബാ​ഗു​ക​ളാ​ണ് ഇ​തി​നാ​യി വി​ത​ര​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. മ​ഞ്ഞ ബാ​ഗു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ച മാ​സ്ക്കു​ക​ളും ചു​വ​പ്പ് ബാ​ഗു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ച ഗ്ലൗ​സു​ക​ളു​മാ​ണ് നി​ക്ഷേ​പി​ക്കേ​ണ്ട​ത്. ബാ​ഗ് നി​റ​യു​ന്പോ​ൾ ന​ഗ​ര​സ​ഭ ത​ന്നെ ഇ​വ ശേ​ഖ​രി​ച്ച് സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൈ​മാ​റും.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ സ​മ​യ​വും പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ നി​ൽ​ക്കേ​ണ്ടി വ​രു​ന്ന പോ​ലീ​സു​കാ​ർ​ക്ക് കൂ​ടു​ത​ലാ​യി മാ​സ്ക്കു​ക​ളും ഗ്ലൗ​സു​ക​ളും ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്. മാ​സ്ക്കു​ക​ളും ഗ്ലൗ​സു​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യു​ള്ള പോ​ലീ​സു​കാ​രു​ടെ പ്ര​യാ​സ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യാ​ണ് ന​ഗ​ര​സ​ഭ ശാ​സ്ത്രീ​യ​മാ​യ ഇ​ത്ത​ര​മൊ​രു സം​വി​ധാ​ന​മൊ​രു​ക്കി​യ​തെ​ന്ന് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.
നി​ല​വി​ൽ ന​ഗ​ര​സ​ഭ നേ​രി​ട്ട് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള 10 ഹാ​ൻ​ഡ് വാ​ഷ് പോ​യി​ന്‍റു​ക​ളി​ലും ഈ ​സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഉ​പ​യോ​ഗി​ച്ച മാ​സ്ക്കു​ക​ളും ഗ്ലൗ​സു​ക​ളും നി​ക്ഷേ​പി​ക്കാ​വു​ന്ന​താ​ണ്.