തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​ക്ക് ജീ​വ​ന്‍​ര​ക്ഷാ​മ​രു​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ന്ന്
Tuesday, April 7, 2020 11:53 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​ക്ക് ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ന്നും ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് കേ​ര​ള യൂ​ത്ത് ആ​ക്ഷ​ന്‍ ഫോ​ഴ്സി​ലെ അം​ഗ​ങ്ങ​ള്‍ കൊ​ണ്ടു​പോ​കും. ശ്രീ​ചി​ത്ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ച മ​രു​ന്നാ​ണ് തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ക്ലാ​ര്‍​ക്കി​ന്‍റെ അ​മ്മ​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​ത്. അ​വ​രു​ടെ ബ​ന്ധു നെ​യ്യാ​റ്റി​ന്‍​ക​ര മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി മ​രു​ന്ന് ഇ​ന്ന​ലെ വാ​ങ്ങി. കേ​ര​ള വോ​ള​ന്‍റി​യ​ര്‍ യൂ​ത്ത് ആ​ക്ഷ​ന്‍ ഫോ​ഴ്സി​ന്‍റെ സേ​വ​ന​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് അ​വ​ര്‍ ടീം ​അം​ഗ​ങ്ങ​ളു​ടെ ന​ന്പ​രി​ല്‍ ബ​ന്ധ​പ്പെ​ട്ടു. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ന്നു​ള്ള കേ​ര​ള വോ​ള​ന്‍റി​യ​ര്‍ യൂ​ത്ത് ആ​ക്ഷ​ന്‍ ഫോ​ഴ്സ് ടീം ​മ​രു​ന്ന് ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം കോ-​ഒാ​ര്‍​ഡി​നേ​റ്റ​റു​ടെ പ​ക്ക​ലെ​ത്തി​ക്കും. അ​ദ്ദേ​ഹം മ​രു​ന്ന് നി​ല​മേ​ല്‍ എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കും. കൊ​ട്ടാ​ര​ക്ക​ര​യി​ലെ കേ​ര​ള വോ​ള​ന്‍റി​യ​ര്‍ യൂ​ത്ത് ആ​ക്ഷ​ന്‍ ഫോ​ഴ്സ് അം​ഗ​ങ്ങ​ള്‍ മ​രു​ന്ന് കൈ​പ്പ​റ്റി അ​ടൂ​രും അ​വി​ടു​ന്ന് യ​ഥാ​ക്ര​മം ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, പാ​ലാ വ​ഴി തൊ​ടു​പു​ഴ​യി​ലെ​ത്തി​ക്കാ​നു​മാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.