യു​വ​തി​യ്ക്ക് വീ​ട്ടി​ൽ സു​ഖ പ്ര​സ​വം
Friday, May 22, 2020 11:35 PM IST
ക​ഴ​ക്കൂ​ട്ടം : പ്ര​സ​വ​കാ​ലം മു​ഴു​വ​നും യാ​തൊ​രു ത​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ പ​രീ​ക്ഷ​യോ ഡോ​ക്ട​മ്മ​രു​ട​യോ മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യം കൂ​ടാ​തെ സ്വ​ന്തം വീ​ട്ടി​ൽ യു​വ​തി​യ്ക്ക് സു​ഖ പ്ര​സ​വം.​പ്ര​സ​വം എ​ടു​ത്ത​തോ ഭ​ർ​ത്ത​വും. കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നും പ​ള്ളി​ത്തു​റ ക​ട​ൽ​പു​റ​ത്തി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന രാ​ജു​വി​ന്‍റെ ഭാ​ര്യ​യാ​യ മും​താ​സ് ബീ​ഗം (29) ആ​ണ് പെ​ൺ​കു​ഞ്ഞി​ന് വീ​ട്ടി​ൽ ജ​ന്മം ന​ൽ​കി​യ​ത്.​

ഗ​ർ​ഭി​ണി​യാ​യ മും​താ​സി​ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ര​ണ്ടി​ന് പ്ര​സ​വ വേ​ദ​ന കൂ​ടു​ക​യും ആ​രു​ടേ​യും സ​ഹാ​യ​മി​ല്ലാ​തെ ഭ​ർ​ത്താ​വ് ത​ന്നെ പ്ര​സ​വം എ​ടു​ക്കു​ക​യാ​യി​രു​ന്നു.​രാ​വി​ലെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​സ​വ വി​വ​രം അ​റി​യു​ന്ന​ത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൗ​ൺ​സി​ല​ർ പ്ര​തി​ഭാ ജ​യ​കു​മാ​റും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും വീ​ട്ടി​ൽ എ​ത്തി. ഒ​രു ആ​രോ​ഗ്യ പ്ര​ശ്ന​മി​ല്ലെ​ങ്കി​ലും എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.