ക്വാ​റ​ന്‍റൈ​ൻ: നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി ന​ഗ​ര​സ​ഭ
Friday, May 22, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​വ​രു​ടെ​യും നി​രീ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ രം​ഗ​ത്ത്.​ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നു​ശേ​ഷം വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത ന​ഗ​ര​പ​രി​ധി​യി​ലു​ള്ള​വ​രെ ന​ഗ​ര​സ​ഭ​യു​ടെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ്സെ​ന്‍റ​റു​ക​ളി​ലാ​ണ് ക്വാ​റ​ന്‍റൈ​നി​ൽ പാ​ർ​പ്പി​ക്കു​ന്ന​ത്.​വി​ദേ​ശ​ത്ത് നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി വ​ന്ന 511 പേ​രാ​ണ് നി​ല​വി​ൽ ന​ഗ​ര​സ​ഭ​യു​ടെ 28 ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റു​ക​ളി​ലാ​യി ഉ​ള്ള​ത്.​

ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം. വ​സ്ത്രം അ​ടി​സ്ഥാ​ന​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​രു​ന്ന മ​റ്റ് വ​സ്തു​ക്ക​ൾ എ​ന്നി​വ ന​ഗ​ര​സ​ഭ സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കു​ന്ന​ത്.​പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ വീ​ഴ്ച്ച വ​രാ​തെ​യി​രി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ർ​ക്കും കൗ​ൺ​സി​ല​ർ​മാ​ർ​ക്കും ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ചു​മ​ത​ല​യും നി​ശ്ച​യി​ച്ച് ന​ൽ​കി​യ​താ​യി മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ​മാ​രും, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ,ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക​ട​ർ​മാ​ർ,ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ,വോ​ള​ന്‍റി​യ​ർ​മാ​ർ എ​ന്നി​വ​രും രം​ഗ​ത്തു​ണ്ട്.

അ​തോ​ടൊ​പ്പം ത​ന്നെ വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​ന്തി​നാ​യി വാ​ർ​ഡ് ത​ല സ​മി​തി​ക​ളും, പ്രാ​ദേ​ശി​ക സ​മി​തി​ക​ളും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്.200 വീ​ടി​ന് അ​ഞ്ച് പേ​ർ അ​ട​ങ്ങു​ന്ന ഒ​രു പ്രാ​ദേ​ശി​ക സ​മി​തി എ​ന്ന നി​ല​യി​ലാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.​അ​തോ​ടൊ​പ്പം ത​ന്നെ നി​രീ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ​യു​ടെ മൊ​ബൈ​ൽ ആ​പ്പും,2500 പേ​ർ അ​ട​ങ്ങു​ന്ന റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​നി​ല​വി​ൽ 3394 പേ​രാ​ണ് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഹോം ​ക്വാ​റ​ന്‍റൈ​നിൽ തു​ട​രു​ന്ന​ത്.​

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന വീ​ടു​ക​ളി​ൽ സ്റ്റി​ക്ക​ർ പ​തി​ക്കു​ക​യും,നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ഗ​ര​സ​ഭ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.​ഹോം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സം​ശ​യ​ങ്ങ​ൾ തീ​ർ​ക്കാ​നും സ​ഹാ​യ​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​ക ഹെ​ൽ​പ് ഡെ​സ്കും,കോ​ൾ സെ​ന്‍റ​റും ന​ഗ​ര​സ​ഭ സ​ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു.​ഹെ​ൽ​പ് ഡെ​സ്ക് ന​മ്പ​ർ 9496434409,9496434410.