മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് സം​ഭാ​വ​ന ന​ൽ​കി
Sunday, May 24, 2020 2:33 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് മു​ൻ മ​ന്ത്രി പ​രേ​ത​നാ​യ വി.​ജെ. ത​ങ്ക​പ്പ​ന്‍റെ മ​ക​ൻ ഷാ​ജ​ൻ ത​ന്‍റെ ബൈ​ക്ക് ഡി​വൈ​എ​ഫ്ഐ​യു​ടെ റീ​സൈ​ക്കി​ൾ കേ​ര​ള കാ​മ്പ​യി​നി​ലേ​യ്ക്ക് കൈ​മാ​റി. കാ​ന്പ​യി​നി​ലേ​യ്ക്ക് കി​ട്ടു​ന്ന വ​സ്തു​ക്ക​ൾ വി​റ്റു കി​ട്ടു​ന്ന തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് ഡി​വൈ​എ​ഫ്ഐ സം​ഭാ​വ​ന ചെ​യ്യും.
ഇ​ന്ന​ലെ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ കാ​ന്പ​യി​നി​ലേ​യ്ക്കു​ള്ള ബൈ​ക്ക് ഷാ​ജ​നി​ല്‍ നി​ന്നും ഏ​റ്റു​വാ​ങ്ങി.​പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​ൻ തു​ക സം​ഭാ​വ​ന ന​ൽ​കി. ഊ​രാം​വി​ള ജി.​എ​ല്‍. കോ​ട്ടേ​ജി​ൽ റി​ട്ട. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ൻ എം. ​ഗ​മാ​ലി പെ​ൻ​ഷ​ൻ തു​ക​യി​ൽ നി​ന്നും 10,000 രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് സം​ഭാ​വ​ന ചെ​യ്തു. പ​ഴി​ഞ്ഞി​ക്കു​ഴി​യി​ലെ സി.​വി. സു​നി​ലി​ന്‍റെ മ​ക്ക​ൾ ദി​വ്യ​യും ദ​ർ​ശ​ന​യും ത​ങ്ങ​ളു​ടെ സ​മ്പാ​ദ്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് സം​ഭാ​വ​ന ചെ​യ്തു.
ഊ​ര​വം​വി​ള കൈ​ര​ളി പാ​ര​ല​ൽ കോ​ള​ജ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് സം​ഭാ​വ​ന ന​ൽ​കി.