പരീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കി യൂ​ത്ത് കോ​ൺ​ഗ്ര​സ്
Sunday, May 24, 2020 2:33 AM IST
നെ​ടു​മ​ങ്ങാ​ട് : എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​പോ​കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് വാ​ഹ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.
പ​രീ​ക്ഷ​യ്ക്കെ​ത്താ​ൻ വാ​ഹ​ന സൗ​ക​ര്യ​ത്തി​നു ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് പ​രീ​ക്ഷ എ​ഴു​താ​നും അ​ത് ക​ഴി​ഞ്ഞു തീ​രി​കെ വീ​ട്ടി​ൽ മ​ട​ക്കി കൊ​ണ്ട് വി​ടാ​നു​മാ​യി വാ​ഹ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​കെ.​രാ​ഹു​ൽ അ​റി​യി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ സ്കൂ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഹ​നം ആ​വ​ശ്യ​മാ​യ കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​കും വാ​ഹ​ന​ങ്ങ​ൾ സ​ജീ​ക​രി​ക്കു​ക​യെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു.