ഡ​ൽ​ഹി​യി​ൽ നി​ന്നു​വ​ന്ന യു​വാ​വ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​യ​റി വീ​ട്ടി​ലെ​ത്തി
Sunday, May 24, 2020 2:33 AM IST
വി​ഴി​ഞ്ഞം: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന ഡ​ൽ​ഹി​യി​ലെ അ​തി​തീ​വ്ര മേ​ഖ​ല​യി​ൽ നി​ന്ന് ട്രെ​യി​നി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ യു​വാ​വ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​യ​റി സ്വ​ന്തം വീ​ട്ടി​ലെ​ത്തി. ര​ണ്ട് ചെ​റി​യ കു​ട്ടി​ക​ള​ട​ക്കം പ​ത്തോ​ളം അം​ഗ​ങ്ങ​ളു​ള്ള വീ​ട്ടി​ൽ ഒ​രു ദി​വ​സം ത​ങ്ങി​യ ഇ​രു​പ​ത് വ​യ​സു​കാ​ര​നെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്ത് വ​ന്ന ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ 108 ആം​ബു​ല​ൻ​സ് വ​രു​ത്തി ഇ​യാ​ളെ ത​ല​സ്ഥാ​ന​ത്തു​ള്ള സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.​ബ​ന്ധപ്പെ​ട്ട അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ ഒ​രു പ്ര​ദേ​ശ​ത്തെ മു​ഴു​വ​നും ആ​ശ​ങ്ക​യി​ലാ​ക്കി. പു​ല്ലു​വി​ള തീ​ര​ദേ​ശ​ത്താ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി​യു​ള്ള യു​വാ​വി​ന്‍റെ വ​ര​വ്. ഡ​ൽ​ഹി​യി​ലെ നി​സാ​മു​ദ്ദീ​നി​ൽ ഒ​രു ഇ​ന്‍റ​ർ​വ്യൂ​ന് പ​ങ്കെ​ടു​ക്കാ​ൻ പോയ യു​വാ​വ് ലോ​ക്ക് ഡൗ​ണാ​യ​തോ​ടെ അ​വി​ടെ കു​ടു​ങ്ങി. ര​ണ്ട് മാ​സം നി​സാ​മു​ദ്ദീ​നി​ൽ ത​ങ്ങി​യ ശേ​ഷ​മാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള വ​ഴി തെ​ളി​ഞ്ഞ​ത്.​വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ഡ​ൽ​ഹി നി​സാ​മു​ദ്ദീ​ൻ സ്പെ​ഷ​ൽ ട്രെ​യി​നി​ൽ വ​ന്നി​റ​ങ്ങി​യ യു​വാ​വ് റെ​യി​ൽ​വേ സ്റ്റേ്ഷ​നി​ൽ ഒ​രു​ക്കി​യി​രു​ന്ന മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

അ​വ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​തെ​ന്നാ​ണ് ഇ​യാ​ളു​ടെ വാ​ദം.​എ​ന്നാ​ൽ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​വ​രു​ടെ ലി​സ്റ്റ് കി​ട്ടി​യ ഉ​ട​ൻ​ത​ന്നെ ഒ​ന്നി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന ചെ​റി​യ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​ൻ ചെ​യ്യാ​നു​ള്ള സ്ഥ​ല​മി​ല്ലെ​ന്ന് കാ​ണി​ച്ച് ബ​ണ്ഡ​പ്പെ​ട്ട​വ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​താ​യി ക​രിം​കു​ളം മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ഇ​യാ​ൾ വീ​ട്ടി​ലേ​ക്ക് തി​രി​ച്ച വി​വ​ര​വും അ​ധി​കൃ​ത​ർ പ​ഞ്ചാ​യ​ത്തി​ലോ, മ​റ്റ് ബ​ണ്ഡ​പ്പെ​ട്ട​വ​രെ​യോ അ​റി​യി​ച്ചി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം - പൂ​വാ​ർ ബ​സി​ൽ ക​യ​റി പു​ല്ലു​വി​ള​യി​ൽ ഇ​റ​ങ്ങി വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ​വു​മാ​യെ​ത്തി​യ ആ​ശ പ്ര​വ​ർ​ത്ത​ക​ർ​ക്കും വീ​ട്ടു​കാ​ർ ത​യാ​റാ​യി​ല്ല. ര​ണ്ട് കു​ട്ടി​ക​ളും വ​യേ​ധി​ക​യു​മ​ട​ങ്ങു​ന്ന വീ​ട്ടി​ൽ യു​വാ​വു​ള്ള​കാ​ര്യം ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. യു​വാ​വി​നെ സ​ർ​ക്കാ​രി​ന്‍റെ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ ശേ​ഷം വീ​ടും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി. മാ​ലി​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു പേ​രും വി​ദേ​ശ​ത്ത് നി​ന്നു​ള്ള മ​റ്റ് മൂ​ന്ന് പേ​രും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 49 പേ​ർ ഉ​ൾ​പ്പെ​ടെ 54 ആ​ൾ​ക്കാ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള മേ​ഖ​ല​യാ​ണി​ത്.