വ​യ​റു​വേ​ദ​ന​ക്ക് ചി​കി​ത്സ​ക്കെ​ത്തി​യ ബാ​ലി​ക മ​രി​ച്ചു;​ചി​കി​ത്സ പി​ഴ​വെ​ന്ന് ആ​രോ​പ​ണം
Monday, May 25, 2020 11:48 PM IST
വെ​ള്ള​റ​ട : കാ​ര​ക്കോ​ണം സി​എ​സ്ഐ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​യ​റു വേ​ദ​ന​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​ക്കെ​ത്തി​യ ബാ​ലി​ക മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ മ​രി​ച്ചു. വെ​ള്ള​റ​ട കി​ളി​യൂ​ര്‍ കാ​ഞ്ഞി​രം​കോ​ണം വി​പി​ന്‍ വി​ലാ​സ​ത്തി​ല്‍ വി​പി​ന്‍റെ​യും അ​ഞ്ജ​ന​യു​ടെ​യും മ​ക​ള്‍ അ​വ​ന്തി​ക (അ​ഞ്ച്) യാ​ണ് മ​രി​ച്ച​ത്.
വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​വ​ന്തി​ക രാ​ത്രി ഒ​ന്പ​തി​ന് മ​രി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​എ​ന്നാ​ല്‍ അ​വ​ന്തി​ക​യു​ടെ മ​ര​ണം ചി​കി​ത്സ പി​ഴ​വു​കൊ​ണ്ടാ​നേ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. ചി​കി​ത്സാ രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ന​ല്‍​കാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഞാ​യ​റാ​ഴ്ച്ച രാ​ത്രി 10.30 ന് ​ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ചു.​
ക്ഷു​ഭി​ത​രാ​യ നാ​ട്ടു​കാ​ര്‍ ചെ​ടി​ച്ച​ട്ടി​ക​ളും, ക​ണ്ണാ​ടി ചി​ല്ലു​ക ളും ​അ​ടി​ച്ചു ത​ക​ര്‍​ത്തു. വെ​ള്ള​റ​ട സി​ഐ ശ്രീ​കു​മാ​റി​ന്‍റെ​യും എ​സ്ഐ​സ​തീ​ഷ് ശേ​ഖ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള​പോ​ലി​സ് ക​ണ്ടാ​ല​റി​യു​ന്ന ഏ​ഴു പേ​രെ പ്ര​തി​ക​ളാ​ക്കി കേ​സെ​ടു​ത്തു.​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്ത അ​വ​ന്തി​ക​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു.