കോ​ണ്ടാ​ക്ട് ലെ​സ്‌​ ഇ​ൻ​ഫ്രാ റെ​ഡ് തെ​ർ​മോ​മീ​റ്റ​റു​ക​ൾ ന​ൽ​കി
Monday, May 25, 2020 11:49 PM IST
കാ​ട്ടാ​ക്ക​ട : പൂ​ഴ​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കോ​ണ്ടാ​ക്ട് ലെ​സ്‌​ ഇ​ൻ​ഫ്രാ റെ​ഡ് തെ​ർ​മ്മോ​മീ​റ്റ​റു​ക​ൾ ന​ൽ​കി പൂ​ഴ​നാ​ട് നീ​രാ​ഴി​കോ​ണം ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല ആ​ൻ​ഡ് ക​ലാ​സാം​സ്കാ​രി​ക കേ​ന്ദ്രം .ഭാ​വ​ന ഭാ​ര​വാ​ഹി​ക​ളാ​യ പൂ​ഴ​നാ​ട് ഗോ​പ​ൻ ,പ്ര​ഭു ,നി​ഖി​ൽ ,അ​ല​ക്സ് ,ബി​നു ,വി​പി​ൻ ,സ​തി അ​ജി​ത്ത് ,ലി​ജോ​ബി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി​നോ​ജി​ന് കൈ​മാ​റി. ഗ്ര​ന്ഥ​ശാ​ല​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ഡോ.​ശ​ശി ത​രൂ​ർ എം​പി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് എ​ഐ​പി​സി കേ​ര​ള ഘ​ട​കം സെ​ക്ര​ട്ട​റി സു​ധീ​ർ മോ​ഹ​നാ​ണ് ഇ​ത് ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല​യ്ക്ക് ല​ഭ്യ​മാ​ക്കി​യ​ത് . നേ​ര​ത്തെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി മാ​സ്ക്കു​ക​ൾ ഭാ​വ​ന പൂ​ഴ​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​മാ​സ്കു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി .‌