ന​വീ​ക​ര​ണ​മി​ല്ല:ന​ന്ദി​യോ​ട് ച​ന്ത​യി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ചോ​ര്‍​ന്നൊ​ലി​ക്കു​ന്നു
Tuesday, May 26, 2020 11:09 PM IST
പാ​ലോ​ട് : ന​ന്ദി​യോ​ട് ച​ന്ത​യി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മ​ഴ​പെ​യ്താ​ല്‍ ക​ട​യ്ക്ക​ക​ത്ത് ക​ച്ച​വ​ട​ക്കാ​ര്‍ കു​ട​യും​പി​ടി​ച്ച് നി​ല്‍​ക്ക​ണ​മെ​ന്നും രാ​ത്രി​യി​ൽ ഇ​ഴ​ജ​ന്തു​ക്ക​ള പേ​ടി​ച്ച് പു​റ​ത്തി​റ​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

19വ​ര്‍​ഷം മു​ന്പ് നി​ർ​മി​ച്ച ഷോ​പ്പി​ം​ഗ് കോം​പ്ല​ക്സി​ൽ യാ​തൊ​രു ന​വീ​ക​ര​ണ​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.​കാ​ലാ​കാ​ല​ങ്ങ​ളാ​യി വാ​ട​ക കൂ​ട്ടു​ന്ന​ത​ല്ലാ​തെ ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു.

15 മു​റി​ക​ളാ​ണ് ര​ണ്ട് ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ളി​ലാ​യി ഉ​ള്ള​ത്. ഇ​തി​ല്‍ ചി​ല​ക​ച്ച​വ​ട​ക്കാ​ര്‍ സ്വ​യം പ​ണ​മെ​ടു​ത്ത് അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.​കെ​ട്ടി​ട​ങ്ങ​ള്‍​ക്കു മു​ക​ളി​ല്‍ വെ​ള്ളം​കെ​ട്ടി​നി​ന്ന് മേ​ല്‍​ക്കൂ​ര​യും ചു​വ​രു​ക​ളും പൊ​ട്ടി​യൊ​ലി​ച്ചു​തു​ട​ങ്ങി. കൂ​ടാ​തെ വ​ള്ളി​പ്പ​ട​ര്‍​പ്പു​ക​ള്‍ വ​ള​ര്‍​ന്ന് കെ​ട്ടി​ട​ങ്ങ​ള്‍ കാ​ണാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ്.

ച​ന്ത​യി​ലെ​ത്തു​ന്ന​വ​ര്‍​ക്കും ക​ച്ച​വ​ട​ക്കാ​ര്‍​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ശൗ​ചാ​ല​യ​ങ്ങ​ള്‍ പൂ​ട്ടി​യി​ട്ടി​ട്ട് മാ​സ​ങ്ങ​ളാ​യി. മാ​ലി​ന്യം കു​ന്നു​കൂ​ടി ച​ന്ത​യ്ക്ക​ക​ത്ത് ക​യ​റാ​ന്‍​പോ​ലു​മാ​കാ​ത്ത സ്ഥി​തി​യാ​യി. മീ​ന്‍​വ​ള​ര്‍​ത്ത​ലി​ന് ച​ന്ത​യ്ക്കു​ള്ളി​ല്‍ നി​ര്‍​മി​ച്ച കു​ള​ത്തി​ല്‍ മാ​ലി​ന്യം​ത​ള്ളി ഇ​പ്പോ​ള്‍ അ​ത് നി​റ​ഞ്ഞ് പു​റ​ത്തേ​യ്ക്കൊ​ഴു​കി​ത്തു​ട​ങ്ങി. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ് ച​ന്ത​യി​ലെ സ്ഥി​രം ക​ച്ച​വ​ട​ക്കാ​ര്‍ നേ​രി​ടു​ന്ന​ത്. ‌ നി​ര​വ​ധി​ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്കും ആ​രോ​ഗ്യ​വ​കു​പ്പി​നും പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.