കാ​ര്‍​ഷി​ക പ​മ്പു​ക​ള്‍ സൗ​രോ​ര്‍​ജ​ത്തി​ലാ​ക്കാ​ന്‍ പ​ദ്ധ​തി
Tuesday, May 26, 2020 11:09 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ര്‍​ഷി​ക പ​മ്പു​ക​ള്‍ സൗ​രോ​ര്‍​ജ​ത്തി​ലാ​ക്കാ​ന്‍ പ​ദ്ധ​തി​യു​മാ​യി അ​നെ​ര്‍​ട്ട്. അ​നെ​ര്‍​ട്ടി​ന്‍റെ കീ​ഴി​ല്‍ പി​എം​കെ​യു​എ​സ്‌​യു​എം പ​ദ്ധ​തി പ്ര​കാ​രം കാ​ര്‍​ഷി​ക ക​ണ​ക്ഷ​നാ​യി എ​ടു​ത്തി​രി​ക്കു​ന്ന പ​മ്പു​ക​ള്‍ സോ​ളാ​ര്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റാം. കൃ​ഷി ഓ​ഫീ​സു​മാ​യോ അ​നെ​ര്‍​ട്ടി​ന്‍റെ ജി​ല്ലാ ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട്ട് ക​ണ​ക്ഷ​ന്‍ സോ​ളാ​ര്‍ ആ​ക്കാം. ഉ​പ​യോ​ഗം ക​ഴി​ഞ്ഞ് അ​ധി​കം വ​രു​ന്ന വൈ​ദ്യു​തി കെ​എ​സ്ഇ​ബി​യി​ല്‍ ന​ല്‍​കി വ​രു​മാ​നം നേ​ടാ​നും പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും. സോ​ളാ​ര്‍ പ​മ്പു​ക​ള്‍​ക് വാ​റ​ന്‍റി​യും ല​ഭി​ക്കും. ഒ​ന്ന് എ​ച്ച്പി പ​മ്പ് സോ​ളാ​റി​ലേ​ക്കു മാ​റ്റാ​ന്‍ 54,000 രൂ​പ​യാ​ണ് ചെ​ല​വ്. ഇ​തി​ന്‍റെ 60 ശ​ത​മാ​നം കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സ​ബ്സി​ഡി​യാ​യി ന​ല്‍​കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് അ​നെ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട​ണം.