ജൈ​വ​സ​മൃ​ദ്ധി: പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്കം
Tuesday, May 26, 2020 11:09 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​യം​പ​ര്യാ​പ്ത കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം എ​ന്ന ല​ക്ഷ്യ​ത്തി​നാ​യു​ള്ള ജൈ​വ​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ നി​ര്‍​വ​ഹി​ച്ചു. വീ​ടു​ക​ളി​ല്‍ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം കു​റി​ച്ച​ത്. മാ​വ്, പ്ലാ​വ്, പേ​ര, പ​പ്പാ​യ, റം​ബൂ​ട്ടാ​ന്‍, മു​രി​ങ്ങ, കു​ടം​പു​ളി, സ​പ്പോ​ട്ട തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ​തൈ​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളി​ല്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള തൈ​ക​ള്‍ കൃ​ഷി ഭ​വ​ന്‍ മു​ഖേ​ന ല​ഭ്യ​മാ​ക്കി. ത​രി​ശു​ഭൂ​മി​ക​ളി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി​യും ആ​രം​ഭി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ മ​ണ്ണി​നും ഭൂ​പ്ര​കൃ​തി​ക്കും ഇ​ണ​ങ്ങു​ന്ന എ​ല്ലാ​ത​രം വി​ള​ക​ളും ന​ട്ടു കൊ​ണ്ട് ജൈ​വ​സ​മൃ​ദ്ധി പ​ദ്ധ​തി​യി​ലൂ​ടെ സ​മ​ഗ്ര കാ​ര്‍​ഷി​ക സ്വ​യം പ​ര്യാ​പ്ത​ത​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഐ.​ബി.​സ​തീ​ഷ് എം​എ​ല്‍​എ അ​റി​യി​ച്ചു. ച​ട​ങ്ങി​ല്‍ ന​രു​വാം​മൂ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍, ഭൂ​വി​നി​യോ​ഗ ബോ​ര്‍​ഡ് ക​മ്മി​ഷ​ണ​ര്‍ എ.​നി​സാ​മു​ദ്ദീ​ന്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ വി​ശ്വം​ഭ​ര​ന്‍, വ​ത്സ​ല​കു​മാ​രി, എ​ഡ​സി മെ​മ്പ​ര്‍​മാ​രാ​യ ജ​ഗ​ദീ​ശ​ന്‍, സ​ര്‍​വ്വോ​ത്ത​മ​ന്‍ നാ​യ​ര്‍, ര​മേ​ശ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.