തി​ര​ക്കൊ​ഴി​യാ​തെ നെ​യ്യാ​റ്റി​ന്‍​ക​ര; കു​രു​ക്കി​ല്‍ വ​ല​ഞ്ഞ് ആ​ലും​മൂ​ട് ജം​ഗ്ഷ​ന്‍
Wednesday, May 27, 2020 11:37 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ള്‍ ആ​രം​ഭി​ച്ച​തോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ര്‍​ധി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര ആ​ലും​മൂ​ട് ജം​ഗ്ഷ​നി​ലാ​ണ് ഗ​താ​ഗ​തം ആ​കെ താ​ളം തെ​റ്റി​യി​രി​ക്കു​ന്ന​ത്. കാ​ട്ടാ​ക്ക​ട റോ​ഡും കോ​ണ്‍​വ​ന്‍റ് റോ​ഡും ദേ​ശീ​യ​പാ​ത​യി​ല്‍ സം​ഗ​മി​ക്കു​ന്ന​ത് ആ​ലും​മൂ​ട് ജം​ഗ്ഷ​നി​ലാ​ണ്.

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ നാ​ലു പ്ര​ധാ​ന വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ​രീ​ക്ഷാ​ര്‍​ഥി​ക​ളെ കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ഈ ​ജം​ഗ്ഷ​ന്‍ വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പൊ​തു​വേ വീ​തി കു​റ​ഞ്ഞ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തോ​ടെ കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യി. ടൗ​ണ്‍ മു​ത​ല്‍ ടി ​ബി ജം​ഗ്ഷ​ന്‍ വ​രെ ഇ​രു​വ​ശ​ത്തേ​യ്ക്കും വാ​ഹ​ന​നി​ര അ​ന​ങ്ങാ​നാ​വാ​തെ കി​ട​ക്കു​ന്ന​തു പ​തി​വു​കാ​ഴ്ച​യാ​യെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കു​രു​ക്ക് ഒ​ഴി​വാ​കു​ന്നി​ല്ലാ​യെ​ന്ന് ആ​രോ​പ​ണു​ണ്ട്. ടി ​ബി ജം​ഗ്ഷ​ന്‍ മു​ത​ല്‍ ആ​ലും​മൂ​ട് ജം​ഗ്ഷ​ന്‍ വ​രെ വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ക്കു​ന്ന​തും സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. മ​ത്സ്യ​വും പ​ച്ച​ക്ക​റി​യു​മെ​ല്ലാം കാ​ര്യ​ക്ഷ​മ​മാ​യി വി​ല്‍​ക്ക​പ്പെ​ടു​ന്നു. ച​ന്ത​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തി​നാ​ലാ​ണ് മ​ത്സ്യ പ​ച്ച​ക്ക​റി വി​ല്‍​പ്പ​ന പാ​ത​യോ​ര​ത്ത് ക്ര​മീ​ക​രി​ക്ക​പ്പെ​ട്ട​ത്.

ഇ​വ വാ​ങ്ങാ​ന്‍ വ​രു​ന്ന​വ​ര്‍ പ​ല​രും തോ​ന്നും​പ​ടി​യാ​ണ് വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തെ​ന്ന പ​രാ​തി വേ​റെ.