മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, May 27, 2020 11:37 PM IST
പേ​രൂ​ര്‍​ക്ക​ട: ന​വീ​ക​ര​ണം പൂ​ര്‍​ത്തീ​ക​രി​ച്ച പാ​ങ്ങോ​ട് മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. മൂ​ന്നു കോ​ടി 25 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് ന​ഗ​ര​സ​ഭ​യും ഫി​ഷ​റീ​സ് വ​കു​പ്പും ചേ​ര്‍​ന്നാ​ണ് മാ​ര്‍​ക്ക​റ്റി​ന്‍റെ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​തി​ല്‍ ഒ​രു​കോ​ടി 85 ല​ക്ഷം രൂ​പ ഫി​ഷ​റീ​സ് വ​കു​പ്പും ഒ​രു​കോ​ടി 40 ല​ക്ഷം രൂ​പ കോ​ര്‍​പ്പ​റേ​ഷ​നു​മാ​ണ് വ​ഹി​ച്ച​ത്. വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.15000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള മാ​ര്‍​ക്ക​റ്റി​ല്‍ 46 ക​ട​മു​റി​ക​ളാ​ണ് ഉ​ള്ള​ത്. 60 ട​ണ്‍ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ര​ണ്ട് ഫ്രീ​സ​റു​ക​ളും വൈ​ദ്യു​തി ത​ട​സം നേ​രി​ടാ​തി​രി​ക്കാ​ന്‍ 61 കെ​വി​എ ജ​ന​റേ​റ്റ​റും ഹൈ​മാ​സ് ലൈ​റ്റു​ക​ളും സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡ​പ്യൂ​ട്ടി മേ​യ​ര്‍ അ​ഡ്വ.​രാ​ഖി ര​വി​കു​മാ​ര്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ പാ​ള​യം രാ​ജ​ന്‍, എ​സ്.​പു​ഷ്പ​ല​ത, വ​ഞ്ചി​യൂ​ര്‍ പി. ​ബാ​ബു, സെ​ക്ര​ട്ട​റി എ​ല്‍.​എ​സ്.​ദീ​പ, സി​ഇ​ഡി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ.​ബാ​ബു അ​മ്പാ​ട്ട്, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ര്‍ എ. ​മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.