സു​ഭി​ക്ഷ കേ​ര​ളം: ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ
Wednesday, May 27, 2020 11:39 PM IST
നെ​ടു​മ​ങ്ങാ​ട്: ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ത​രി​ശു​ഭൂ​മി​യി​ലെ കൃ​ഷി​ക്കും മ​ത്സ്യ​കൃ​ഷി​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്നു. ഹെ​ക്ട​റി​ന് 40,000 രൂ​പ വ​രെ​യാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ൾ.
സ്വ​ന്ത​മാ​യു​ള്ള ത​രി​ശാ​യി കി​ട​ക്കു​ന്ന ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കും ത​രി​ശ് ഭൂ​മി പാ​ട്ട​ത്തി​ന് ല​ഭി​ച്ചാ​ൽ കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്കും ആ​നു​കൂ​ല്യം ല​ഭി​ക്കും.
ത​രി​ശ് ഭൂ​മി ഒ​രു വ​ർ​ഷ​ത്തേ​യ്ക്ക് ന​ഗ​ര​സ​ഭ​യ്ക്ക് കൃ​ഷി​ക്കാ​യി വി​ട്ടു ന​ൽ​കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ന​ഗ​ര​സ​ഭ പാ​രി​തോ​ഷി​കം ന​ൽ​കും.
മ​ത്സ്യ​കൃ​ഷി ന​ട​ത്തു​വാ​ൻ താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ​ക്കും ആ​നു​കൂ​ല്യം ല​ഭ്യ​മാ​ണ്. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം ഉ​ട​ൻ കൃ​ഷി ഇ​റ​ക്കു​വാ​ൻ ത​യാ​റു​ള്ള ഭൂ​ഉ​ട​മ​ക​ളും​മ​ത്സ്യ​ക​ർ​ഷ​ക​രും പാ​ട്ട ഭൂ​മി​ക്കാ​രും 29ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ എ​ത്ത​ണ​മെ​ന്ന് ന​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​നും വി​ക​സ​ന സ്റ്റാ​ന്‍റാ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ.​മ​ധു​വും അ​റി​യ​ച്ചു.