കൗ​ൺ​സി​ല​റെ ഭ​ര​ണ​പ​ക്ഷ അം​ഗം സ്കൂ​ട്ട​ർ ഇ​ടി​പ്പി​ച്ച​താ​യി പ​രാ​തി
Wednesday, May 27, 2020 11:40 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും വ​ന്ന ബ​ന്ധു​ക്ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ ചെ​യ​ർ​മാ​നും അ​ധി​കൃ​ത​രും ക്വാ​റ​ന്‍റൈ​നി​ൽ പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന റി​ലേ സ​മ​ര​ത്തി​നി​ടെ ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​റും മ​ഹി​ളാ കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റു​മാ​യ എ​ൻ. ഫാ​ത്തി​മ​യു​ടെ കാ​ലി​ലേ​ക്ക് സി​പി​എം കൗ​ൺ​സി​ല​ർ ഇ​രു​ച​ക്ര​വാ​ഹ​ന​മോ​ടി​ച്ചു ക​യ​റ്റി​യ​താ​യി പ​രാ​തി. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കൗ​ൺ​സി​ല​റി​നെ ആ​ക്ര​മി​ച്ച​തും അ​സ​ഭ്യം പ​റ​ഞ്ഞ​തെ​ന്ന് ഫാ​ത്തി​മ പ​റ​ഞ്ഞു.
കാ​ലി​ന് പ​രി​ക്കേ​റ്റ ഫാ​ത്തി​മ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ന​ഗ​ര​സ​ഭ​യി​ൽ ന​ട​ക്കു​ന്ന ഗു​രു​ത​ര​മാ​യക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന​വ​രെ കാ​യി​ക​മാ​യി നേ​രി​ടാ​നാ​ണ് ഭാ​വ​മെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.​വ​നി​താ കൗ​ൺ​സി​ല​റെ വാ​ഹ​ന​മി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കൗ​ൺ​സി​ല​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്. അ​രു​ൺ​കു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.ജെ. ബി​നു, ന​ഗ​ര​സ​ഭാ പാ​ർ​ല​മെ​ന്‍റ​റിനേ​താ​വ് ടി.​അ​ർ​ജു​ന​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു .