ദേശീയ വാ​യ​നോ​ത്സ​വം ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ
Thursday, May 28, 2020 11:14 PM IST
തി​രു​വ​ന​ന്ത​പു​രം: പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ ദേ​ശീ​യ വാ​യ​ന​ദി​ന-​മാ​സാ​ച​ര​ണ​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​കം കോ​വി​ഡ്-19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നി​ലൂ​ടെ സം​ഘ​ടി​പ്പി​ക്കു​ന്നു.
രാ​ജ്യ​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലൂം പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​റ്റു സ​ർ​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വാ​യ​ന​യു​ടെ മ​ഹ​ത്വം വി​ളി​ച്ചോ​തു​ന്ന വി​വി​ധ ക​ർ​മ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​ൻ നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​തി ആ​യോ​ഗ് എ​ല്ലാ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ജ്യ​ത്തെ 200 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ളി​ൽ വാ​യ​ന​യു​ടെ സ​ന്ദേ​ശം എ​ത്തി​ക്കു​ക എ​ന്ന​താ​ണ് വാ​യ​ന​ദി​ന​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി വ​ർ​ഷ​മാ​യ ഇ​ക്കൊ​ല്ലം ഫൗ​ണ്ടേ​ഷ​ൻ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്.ഓ​ണ്‍​ലൈ​നാ​യി ക്വി​സ്, പ്ര​സം​ഗ, ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ട്ടി​ലി​രു​ന്നു​കൊ​ണ്ടു ത​ന്നെ പ​ങ്കാ​ളി​യാ​കു​ന്ന സം​വി​ധാ​ന​മാ​ണ് സ​ജീ​ക​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന വെ​ബി​നാ​റു​ക​ളും ത​യാ​റാ​ക്കി.ജൂ​ണ്‍ 19 പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ ദി​ന​മാ​യ വാ​യ​ന​ദി​നം മു​ത​ൽ ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​വാ​യ​ന മ​ഹോ​ത്സ​വം ദേ​ശീ​യ​ത​ല​ത്തി​ൽ ഭാ​ര​ത സ​ർ​ക്കാ​ർ നീ​തി ആ​യോ​ഗും ദേ​ശീ​യ ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യും പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി​ട്ടാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.