വി​ഴി​ഞ്ഞ​ത്തു നി​ന്ന് 1500 അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക് മടങ്ങി
Thursday, May 28, 2020 11:14 PM IST
വി​ഴി​ഞ്ഞം:​വി​ഴി​ഞ്ഞ​ത്തു നി​ന്ന് ര​ണ്ട് പ്രാ​വ​ശ്യ​മാ​യി 1500 ഓ​ളം അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​യ്ക്ക് അ​യ​ച്ചു.​നാ​ട്ടി​ൽ പോ​കാ​നാ​യി ഊ​ഴം കാ​ത്തി​രി​ക്കു​ന്ന ര​ണ്ടാ​യി​ര​ത്തി​ൽ​പ്പ​രം പേ​ർ ഇ​നി​യും കാ​ത്തി​രി​പ്പു​ണ്ട്. ത​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ ഇ​ത്ര​ത്തോ​ളം പേ​ർ താ​മ​സി​ച്ചി​രു​ന്ന​താ​യി​വി​ഴി​ഞ്ഞം പോ​ലീ​സി​ന് മ​ന​സി​ലാ​ക്കാ​ൻ ലോ​ക്ക് ഡൗ​ൺ വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ൻ​പ​തോ​ളം ക്യാ​മ്പു​ക​ളി​ലാ​യി അ​ഞ്ഞൂ​റി​ൽ താ​ഴെ തൊ​ഴി​ലാ​ളി​ക​ളു​ടെ​ക​ണ​ക്കാ​യി​രു​ന്നു നേ​ര​ത്തെ പോ​ലീ​സി​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.​ഇ​രു​ന്നൂ​റ് തൊ​ഴി​ലാ​ളി​ക​ളെ വ​രെ ക്യാ​മ്പു​ക​ളി​ൽ പാ​ർ​പ്പി​ച്ചി​രൂ​ന്നെ​ങ്കി​ലും അ​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത പോ​ലീ​സി​ന് കി​ട്ടി​യി​രു​ന്ന​ത് ക്യാ​മ്പ് ന​ട​ത്തി​പ്പു​കാ​ർ ന​ൽ​കി​യി​രു​ന്ന തു​ച്ഛ​മാ​യ എ​ണ്ണ​മാ​യി​രു​ന്നു.
അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ൾ ക​ഷ്ട​പ്പെ​ടു​ന്ന​താ​യ വാ​ർ​ത്ത​ക​ൾ വ​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ ക്യാ​മ്പു​ക​ളി​ൽ തി​രി​ഞ്ഞു നോ​ക്കി​യി​രു​ന്നി​ല്ല.
അ​തു കൊ​ണ്ട് ത​ന്നെ എ​ത്ര പേ​ർ വി​ഴി​ഞ്ഞം പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്നു എ​ന്ന​തി​ന് കൃ​ത്യ​മാ​യ ക​ണ​ക്കും ഇ​ല്ലാ​താ​യി.​വി​ഴി​ഞ്ഞം, മു​ക്കോ​ല, മു​ല്ലൂ​ർ, ചൊ​വ്വ​ര, ഉ​ച്ച​ക്ക​ട ,പ​യ​റ്റു​വി​ള, വെ​ങ്ങാ​നൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും ക്യാ​മ്പു​ക​ളി​ലു​മാ​യി താ​മ​സി​ച്ചി​രു​ന്ന​വ​ർ നാ​ലാ​യി​ര​ത്തോ​ളം പേ​ർ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി.
ബ​ഹു ഭൂ​രി​പ​ക്ഷ​വും ജാ​ർ​ഖ​ണ്ഡ്, പ​ശ്ചി​മ​ബം​ഗാ​ളു​കാ​രും. ഒ​ടു​വി​ൽ ര​ണ്ടാ​ഴ്ച മു​ൻ​പ് ആ​യി​ര​ത്തി ഇ​രു​ന്നൂ​റോ​ളം പേ​രു​മാ​യി​ജാ​ർ​ഖ​ണ്ഡി​ലേ​ക്ക് പു​റ​പ്പെ​ട്ട ട്രെ​യി​നി​ൽ വി​ഴി​ഞ്ഞ​ത്തു​നി​ന്ന് അ​റു​ന്നൂ​റോ​ളം പേ​രെ ക​യ​റ്റി വി​ട്ടു.​ക​ഴി​ഞ്ഞ ദി​വ​സം ബം​ഗാ​ളു​കാ​രും ജാ​ർ​ഖ​ണ്ഡു​കാ​രു​മാ​യ694 പേ​രെ​യും പ​റ​ഞ്ഞ​യ​ച്ചു.​വീ​ണ്ടും ഊ​ഴം കാ​ത്ത് നി​ൽ​ക്കു​ന്ന​വ​രു​ടെ ക​ണ​ക്ക് ഇ​തി​ലും വ​ലു​താ​ണെ​ന്ന് അ​ധി​കൃ​ത​ർ തി​രി​ച്ച​റി​ഞ്ഞു.​തൊ​ഴി​ലാ​ളി​ക​ളാ​യി ഇ​വി​ടെ എ​ത്തു​ന്ന​വ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ക​ൾ സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ.
എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി വി​ഴി​ഞ്ഞം മേ​ഖ​ല​യി​ൽ വ​ന്നു പോ​യി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് ശേ​ഖ​രി​ക്കാ​നും ലോ​ക്ക് ഡൗ​ൺ വ​രെ അ​ധി​കൃ​ത​ർ​ക്ക് കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു.