പാ​സി​ല്ലാ​തെ ട്രെ​യി​നി​ൽ പോ​കാ​ൻ എത്തി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​യ​ച്ചു
Thursday, May 28, 2020 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ളി​ലേ​ക്കു പോ​കു​ന്ന ട്രെ​യി​നി​ൽ ക​യ​റാ​നാ​യി ത​ന്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ന്നു​പോ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് തി​രി​ച്ച​യ​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പം പു​ളി​മൂ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രു കൂ​ട്ടം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി ന​ട​ന്നു​പോ​കു​ന്ന​ത് പോ​ലീ​സു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടു.
ഇ​വ​രെ ത​ട​ഞ്ഞ പോ​ലീ​സ് എ​ങ്ങോ​ട്ടു പോ​കു​ന്നു​വെ​ന്ന അ​ന്വേ​ഷി​ച്ച​പ്പോ​ൾ ബം​ഗാ​ളി​ലേ​ക്കു​ള്ള ട്രെ​യി​നി​ൽ പോ​കാ​നെ​ന്നു പ​റ​ഞ്ഞ​തോ​ടെ പോ​ലീ​സ് പാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പാ​സ് ല​ഭി​ക്കാ​തെ ട്രെ​യി​നി​ൽ ക​യ​റാ​നാ​കി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞി​ട്ടും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളോ​ട് ക​രാ​റു​കാ​ര​നെ വി​ളി​ക്കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
ക​രാ​റു​കാ​ര​നോ​ട് പോ​ലീ​സ് നി​ർ​ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സ സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങി.
കേ​ശ​വ​ദാ​സ​പു​രം, മ​ണ്ണ​ന്ത​ല ലേ​ബ​ർ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​ണ് കാ​ൽ​ന​ട​യാ​യി ഇ​ന്ന​ലെ സെ​ക്ര​ട്ടേ​റി​യ​റ്റു​വ​രെ എ​ത്തി​യ​ത്.​
അ​തേ​സ​മ​യം ബം​ഗാ​ളി​ലേ​ക്കു​ള്ള പ്ര​ത്യേ​ക ട്രെ​യി​ൻ ഇ​ന്ന​ലെ രാ​ത്രി പു​റ​പ്പെ​ട്ടു. 1570 പേ​രാ​ണ് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്.