മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹോ​ട്ട്സ്പോ​ട്ട്
Saturday, May 30, 2020 11:34 PM IST
വെ​ഞ്ഞാ​റ​മൂ​ട് : റി​മാ​ൻ​ഡ് പ്ര​തി​ക​ൾ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഹോ​ട്ട്സ്പോ​ട്ടു​ക​ൾ.​മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചു. നെ​ല്ല​നാ​ട്, പു​ല്ല​മ്പാ​റ, പു​ളി​മാ​ത്ത്, വാ​മ​ന​പു​രം,മു​ദാ​ക്ക​ൽ പ​ഞ്ചാ​യ​ത്ത്ക​ളെ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി.​

വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ പോ​ലീ​സു​കാ​ർ, ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റി​ലെ പ​ത്തോ​ളം ജീ​വ​ന​ക്കാ​ർ, പൊ​തു പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം നൂ​റോ​ളം ആ​ളു​ക​ളാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത്. കോ​വി​ഡ് ബാ​ധി​ത​രു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല​യി​ൽ കണ്ടെയ്ൻമെന്‍റ് സോ​ണു​ക​ളാ​യി ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച​ത് .ഇ​തു​മാ​യി​ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് ന​ട​ത്തി.

ഡി.​കെ. മു​ര​ളി എം​എ​ൽ​എ, വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ച​ന്ദ്ര​ൻ, വാ​മ​ന​പു​രം, മാ​ണി​ക്ക​ൽ, പു​ളി​മാ​ത്ത്, പു​ല്ല​മ്പാ​റ, മു​ദാ​ക്ക​ൽ, നെ​ല്ല​നാ​ട് എ​ന്നീ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി , എ​സ്ഡി​എം നെ​ടു​മ​ങ്ങാ​ട്,ഡി​എം​ഒ, ഡി​എ​സ്ഒ, ആ​റ്റി​ങ്ങ​ൽ ഡി ​വൈ എ​സ്പി , ഡി​ഡി.​പി, ഡി​പി​എം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൂ​ടു​ത​ൽ കോ​വി​ഡ് ടെ​സ്റ്റു​ക​ൾ ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നി​ന്നും ആ​ളു​ക​ൾ പു​റ​ത്ത് പോ​കു​ന്ന​തി​നും ഇ​വി​ടേ​യ്ക്ക് വ​രു​ന്ന​തി​നും നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി. പ​ഴം പ​ച്ച​ക്ക​റി ക​ട​ക​ളും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളും മാ​ത്ര​മേ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ അ​നു​മ​തി​യു​ള്ളു.

ആ​ളു​ക​ൾ അ​നാ​വ​ശ്യ​മാ​യി വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ക​യോ അ​ല​ഞ്ഞ് തി​രി​ഞ്ഞു ന​ട​ക്കു​ക​യോ ചെ​യ്യ​രു​ത്.​ പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സ​ർ​വീ​സ് ന​ട​ത്തും. നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജം​ഗ്ഷ​നു​ക​ളി​ലും, ആ​ളു​ക​ൾ കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​യി​ട​ങ്ങ​ളി​ലും പോ​ലീ​സി​നെ വി​ന്യ​സി​ച്ചു.