വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് വി​സി​ൽ അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Monday, June 1, 2020 12:02 AM IST
വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ തു​റ​മു​ഖ ക​മ്പ​നി​യാ​യ വി​സി​ൽ അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കേ​ര​ള​ത്തി​ൽ മ​ൺ​സൂ​ൻ ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് വി​സി​ൽ എം​ഡി ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​നു​ണ്ടാ​യ ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ തു​റ​മു​ഖ പു​ലി​മു​ട്ടി​ന് കാ​ര്യ​മാ​യ ത​ക​ർ​ച്ച നേ​രി​ട്ടി​രു​ന്നു.

ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​വ​ണ വ​ള​രെ നേ​ര​ത്തെ മു​ത​ൽ​പു​ലി​മു​ട്ട് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

കൂ​റ്റ​ൻ പാ​റ​ക​ളും ടെ​ട്രാ​പോ​ഡു​ക​ളും ഉ​പ​യോ​ഗി​ച്ച് പു​ലി​മു​ട്ടി​ന് സം​ര​ക്ഷ​ണ ക​വ​ച​വും തു​റ​മു​ഖ​ത്തി​നാ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും തു​റ​മു​ഖ​ക​വാ​ട​ത്തി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ നി​ർ​മാ​ണ​വു​മൊ​ക്കെ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ്

ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പ​നം വ​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക​ർ​ശ​ന​മാ​യ​തോ​ടെ തു​റ​മു​ഖ​ത്തെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി​നി​റു​ത്തി​വ​ക്കു​ക​യാ​യി​രു​ന്നു.​

ഇ​തി​ൽ ഇ​ള​വു പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്വീ​ണ്ടും നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ളു​ടെ​കു​റ​വു​കാ​ര​ണം നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ്ണ തോ​തി​ലാ​യി​ട്ടി​ല്ല.

മ​ൺ​സൂ​ണി​ന് മു​മ്പ് പു​ലി​മു​ട്ട്ബ​ല​പ്പെ​ടു​ത്ത​ൽ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. തു​റ​മു​ഖ​നി​ർ​മാ​ണ ക​മ്പ​നി​യാ​യ അ​ദാ​നി പോ​ർ​ട്സി​ന്‍റെ സീ​നി​യ​ർ എ​ൻ​ജി​നി​യ​ർ ജ്യോ​തി​കു​മാ​ർ​മ​ഹാ​പാ​ത്ര​യും വി​സി​ൽ അ​ധി​കൃ​ത​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.