ജി​ല്ല​യി​ൽ നാ​ലു​പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു
Monday, June 1, 2020 12:02 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ നാ​ലു​പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.​
കു​വൈ​റ്റി​ല്‍ നി​ന്ന് 27ന് ​നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​യ കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​നി​ക്കും 28ന് ​കു​വൈ​റ്റി​ല്‍ നി​ന്ന് എ​ത്തി​യ കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​നിക്കും ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​റ്റി​ല്‍ നി​ന്ന് എ​ത്തി​യ ക​ര​വാ​രം ആ​ല​ങ്കോ​ട് സ്വ​ദേ​ശി​ക്കും ആ​നാ​ട് സ്വ​ദേ​ശി​ക്കു മാണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
പെ​യി​ന്‍റിംഗ് തൊ​ഴി​ലാ​ളിയായ ഇ​ദ്ദേ​ഹം 28ന് ​മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളു​മാ​യി മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ അ​മി​ത​മാ​യി ഛര്‍​ദി​ക്കു​ക​യും അ​വ​ശ​ത ഉ​ണ്ടാ​കു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗ സാ​ധ്യ​ത തോ​ന്നി​യ​തു കൊ​ണ്ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ക​ഴി​ഞ്ഞ 27ന് ​ത​മി​ഴ്നാ​ട്ടി​ല്‍ പോ​യി​രു​ന്നു​വെ​ങ്കി​ലും എ​വി​ടു​ന്നാ​ണ് രോ​ഗം പി​ടി​പെ​ട്ട​തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ല.​
ഇ​യാ​ളു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.​ജി​ല്ല​യി​ൽ ഇ​ന്ന​ലെ 687പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി.278 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി.
ജി​ല്ല​യി​ല്‍ 9505 പേ​ര്‍ വീ​ടു​ക​ളി​ല്‍ ക​രു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.​ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 17 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു.17 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.​
ജി​ല്ല​യി​ല്‍ ആ​ശു​പ​ത്രി ക​ളി​ല്‍ 112പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ട്.142 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​ന്ന​ലെ ല​ഭി​ച്ച 120 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​ണ്.