രോ​ഗി​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്ത സം​ഭ​വം: മ​ന്ത്രി കെ.​കെ. ശൈ​ല​ജ റി​പ്പോ​ര്‍​ട്ട് തേ​ടി
Monday, June 1, 2020 12:03 AM IST
തി​രു​വ​ന​ന്ത​പു​രം: എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച രോ​ഗി​യെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി. അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രെ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ് ചെ​യ്യ​പ്പെ​ടാ​തെ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​ക്കാ​മെ​ന്ന് കേ​ന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്‍ അ​ങ്ങ​നെ തീ​രു​മാ​നി​ക്കാ​റി​ല്ല. സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് സാ​മ്പി​ള്‍ എ​ടു​ത്ത് ക​ഴി​ഞ്ഞാ​ല്‍ റി​സ​ള്‍​ട്ട് വ​രു​ന്ന​ത് വ​രെ കാ​ത്ത് നി​ല്‍​ക്കണം. അ​തി​നി​ട​യി​ല്‍ രോ​ഗി​യെ സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ൽ എ​ത്തി​ച്ച​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ന​ട​പ​ടി​ക്ര​മം കൃ​ത്യ​മാ​യി പാ​ലി​ക്കാ​തി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷി​ക്കും. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ആം​ബു​ല​ന്‍​സി​ലാ​ണ് വീ​ട്ടി​ലെ​ത്തി​ച്ച​തെ​ന്നും തി​രി​കെ കൊ​ണ്ടു​വ​ന്ന​തെ​ന്നും പ​റ​ഞ്ഞെന്നും ഇ​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.