സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്ക് വി​ട്ടയാൾ​ക്ക് കോ​വി​ഡ്: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Monday, June 1, 2020 11:15 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ ആ​ളെ പ​രി​ശോ​ധ​നാ​ഫ​ലം വ​രു​ന്ന​തി​നു മു​ന്പ് വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യിമെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷ​ർ​മ്മ​ദ് പ​റ​ഞ്ഞു. കു​വൈ​റ്റി​ൽ നി​ന്ന് വി​മാ​ന​മാ​ർ​ഗം നാ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ രോ​ഗി കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ ആ​ലം​കോ​ട് സ്വ​ദേ​ശി​യാ​യ 42 കാ​ര​നാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ ഇ​യാ​ളെ പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞു വി​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ഇ​തി​നെ തു​ട​ർ​ന്ന് യു​വാ​വി​നെ വീ​ട്ടി​ൽ നി​ന്ന് തി​രി​കെ വി​ളി​ച്ചു വ​രു​ത്തി അ​ഡ്മി​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച ഉ​ണ്ടെ​ന്നു സൂ​പ്ര​ണ്ട് വ്യ​ക്ത​മാ​ക്കി. കു​വൈ​റ്റി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ ഇ​യാ​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യി​രു​ന്നു അ​പ്പോ​ഴെ​ല്ലാം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു​വെ​ന്നും സൂ​പ്ര​ണ്ട് പ​റ​യു​ന്നു. അ​തേ​സ​മ​യം സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി ഉ​ട​നെ രോ​ഗി​യെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ട ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.