ന​വ​ജ്യോ​ത് സിം​ഗ് ഖോ​സ ചു​മ​ത​ല​യേ​റ്റു
Monday, June 1, 2020 11:17 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ക​ള​ക്ട​റാ​യി ന​വ​ജ്യോ​ത് സിം​ഗ് ഖോ​സ ചു​മ​ത​ല​യേ​റ്റു.​വ​ട​ക്ക​ന്‍ ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് ഭീ​ഷ​ണി കു​റ​വാ​ണെ​ങ്കി​ലും ജാ​ഗ്ര​ത ഒ​ട്ടും കു​റ​യ്ക്കാ​തെ മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഊ​ര്‍ ജി​ത​മാ​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു മു​ന്‍​ഗ​ണ​ന ന​ല്‍​കും.
ഇ​തി​നാ​യി എ​ല്ലാ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.​പ​ഞ്ചാ​ബ് ബ​തി​ന്‍റ് സ്വ​ദേ​ശി​യാ​യ ന​വ​ജ്യോ​ത് സിം​ഗ് ഖോ​സ അ​മൃ​ത്സ​റി​ലെ സ​ര്‍​ക്കാ​ര്‍ ഡെ​ന്‍റ​ല്‍ കോ​ള​ജി​ല്‍ നി​ന്നും ബി​ഡി​എ​സ് പൂ​ര്‍​ത്തി​യാ​ക്കി. 2012 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. തൃ​ശൂ​ര്‍ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍, ത​ല​ശേ​രി സ​ബ് ക​ള​ക്ട​ര്‍, ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍, കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ എം​ഡി, നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ എം​ഡി എ​ന്നീ ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചി​ട്ടു. ഭ​ര്‍​ത്താ​വ് ഖ​ത്ത​റി​ല്‍ ഡോ​ക്ട​റാ​ണ്. ഒ​ന്ന​ര​വ​യ​സു​ള്ള മ​ക​ളു​ണ്ട്.​മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന് തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ര്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.