തോരാമഴ; തീരാദുരിതം
Tuesday, June 2, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.​ജി​ല്ല​യി​ലെ മ​ഴ​ക്കെ​ടു​തി വി​ല​യി​രു​ത്താ​നും കാ​ല​വ​ര്‍​ഷ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ഏ​കോ​പി​ക്കു​ന്ന​തി​നു​മാ​യി ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​ത്യേ​ക യോ​ഗം ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്നു. ജി​ല്ല​യി​ല്‍ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ന​വ്ജ്യോ​ത് സിം​ഗ് ഖോ​സ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തി​രു​മാ​ന​മാ​യി. തു​ട​ര്‍​ച്ച​യാ​യി വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​ക്കും. ദു​ര​ന്ത​നി​വാ​ര​ണം ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​നു​എ​സ്. നാ​യ​ര്‍, മ​റ്റ് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

നേ​മം : നെ​യ്യാ​ർ ഡാം ​തു​റ​ന്ന​തി​നെ​തു​ട​ർ​ന്ന് വെ​ള്ളാ​യ​ണി ആ​റാ​ട്ടു​ക​ട​വു​ക​ളി​ൽ തോ​ട് ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ആ​റാ​ട്ടു​ക​ട​വി​നു​സ​മീ​പ​ത്തെ ശി​വോ​ദ​യം റോ​ഡി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും കൃ​ഷി​യി​ട​മാ​യ പ​ണ്ടാ​ര​ക്ക​രി​യി​ലും വെ​ള്ളം ക​യ​റി.

വെ​ള്ളം ക​യ​റി​യ വീ​ടു​ക​ൾ എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. നാ​ട്ടു​കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ​റ​വ​ന്യൂ-​ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ഞ്ഞാ​റ​മൂ​ട്: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത തോ​രാ​ത്ത മ​ഴ​യി​ൽ പ്ര​ദേ​ശ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി.

നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി, വ​യ​ലു​ക​ളും, തോ​ടു​ക​ളും നി​റ​ഞ്ഞൊ​ഴു​കി. വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല​യി​ൽ ത​യ്ക്കാ​ട്, ആ​ളു​മാ​നൂ​ർ, വേ​ളാ​വൂ​ർ, താ​മ​ര​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ൾ തോ​ടു​ക​ളാ​ണ് നി​റ​ഞ്ഞൊ​ഴു​കി​യ​ത്. പ​ല​യി​ട​ങ്ങ​ളി​ലും പൊ​ഴി മു​റി​ഞ്ഞു തോ​ടും വ​യ​ലും ഒ​ന്നാ​യി.

ശ്രീ​രീ​കാ​ര്യം : ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ഗാ​ന്ധി പു​രം, പൗ​ഡി​ക്കോ​ണം, ചാ​വ​ടി​മു​ക്ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം. ഗാ​ന്ധി​പു​രം ബ​ദ​നി ലൈ​നി​ൽ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു​വീ​ണു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രം ഒ​ടി​ഞ്ഞു​വീ​ണ​പ്പോ​ൾ​വീ​ട്ടി​ൽ ആ​ൾ​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​പ​ക​ടം കൂ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു.​

ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്ന് ഫ​യ​ർ​ഫോ​ഴ് എ​ത്തി വീ​ട്ടി​ന് മു​ക​ളി​ൽ കി​ട​ന്ന മ​രം മു​റി​ച്ച് മാ​റ്റി പൗ​ഡി​ക്കോ​ണം മ​ല​പ്പ​രി​ക്കോ​ണം കു​ള​ത്തി​ങ്ക​ര വീ​ട്ടി​ൽ വി​ജ​യ​പ്പ​ൻ​നാ​യ​രു​ടെ ര​ണ്ട് നി​ല​വീട്ടി​ലേ​ക്ക് സ​മീ​പ​മു​ള്ള 30 അ​ടി​ ഉയരത്തിലുള്ള കോ​ൺ​ക്രി​റ്റ് മ​തി​ൽ പ​തി​ച്ചു.

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഇ​ന്ദി​രാ​ഗാ​ന്ധി​ന​ഗ​റി​ൽ മ​ണി​വ​സ​ന്ത​ത്തി​ൽ വ​സ​ന്ത​കു​മാ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ണ് അ​ടു​ക്ക​ള ഭാ​ഗം പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്നു

ശ്രീ​കാ​ര്യ​ത്തി​ന് സ​മീ​പം ചാ​വ​ടി​മു​ക്കി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ ര​ണ്ട് വീ​ടു​ക​ളു​ടെ ഷീ​റ്റ് കാ​റ്റി​ൽ പ​റ​ന്നു.​അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ വീ​ട്ടു​കാ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കു​ക​ൾ ഇ​ല്ലാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.