വി. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​വ​യ​വ​ങ്ങ​ൾ​ക്ക് മ​ര​ണ​മി​ല്ല
Tuesday, June 2, 2020 11:34 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: ‌അ​വ​യ​വ​ദാ​ന​മെ​ന്ന​ത് രാ​ധാ​കൃ​ഷ്ണ​ന്‍റെ ആ​ഗ്ര​ഹ​മ​ല്ല അ​തൊ​രു തീ​രു​മാ​ന​മാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് പ്ര​ചോ​ദ​ന​മാ​യ​തും ആ ​തീ​രു​മാ​നം ത​ന്നെ. ക​ണ്ണു​ക​ള്‍ ദാ​നം ചെ​യ്യാ​നു​ള്ള അ​നു​മ​തി​പ​ത്രം രാ​ധാ​കൃ​ഷ്ണ​ന്‍ നേ​ര​ത്തേ ത​ന്നെ അ​ധി​കാ​രി​ക​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്നു.
അ​തു​കൊ​ണ്ടു​ത​ന്നെ ഗൃ​ഹ​നാ​ഥ​ന്‍റെ വി​യോ​ഗ​ത്തി​ല്‍ ത​ള​ര്‍​ന്നു​പോ​യി​ട്ടും മ​റ്റ് അ​വ​യ​വ​ങ്ങ​ള്‍ കൂ​ടി ദാ​നം ചെ​യ്യ​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​ച്ച​തും മാ​ര്‍​ഗ​ദ​ര്‍​ശി​യാ​യ അ​തേ കു​ടും​ബ​നാ​ഥ​ന്‍റെ ഉ​റ​ച്ച നി​ല​പാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്.
മ​രു​മ​ക​ന്‍ സ​ജി​യു​ടെ വ​ര്‍​ക്ക്ഷോ​പ്പി​ല്‍ സ​ഹാ​യി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​ര​വെ തി​രു​വ​ന​ന്ത​പു​രം ഒാ​ള്‍ സെ​യി​ന്‍റ്സ് കോ​ള​ജ് ടി.​സി. 32/774 (1) ബീ​നാ ഭ​വ​നി​ല്‍ വി. ​രാ​ധാ​കൃ​ഷ്ണ​ന് (54) ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ന്ന​ത്. കിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​സ്തി​ഷ്ക​മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. രാ​ധാ​കൃ​ഷ്ണ​ന്‍റെ ആ​ഗ്ര​ഹ​ത്തി​നൊ​പ്പം ചേ​രാ​ന്‍ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ചെ​യ്യാ​ന്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.
രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ബീ​ന​യു​ടെ​യും മ​ക്ക​ളാ​യ രാ​ഖി കൃ​ഷ്ണ​ന്‍റെ​യും വി​ദേ​ശ​ത്തു​ള്ള മ​ക​ന്‍ രാ​ഹു​ല്‍ കൃ​ഷ്ണ​ന്‍റെ​യും മ​രു​മ​ക​ന്‍ സ​ജി​യു​ടെ​യും തീ​രു​മാ​നം കിം​സ് ആ​ശു​പ​ത്രി​യി​ലെ ട്രാ​ന്‍​സ്പ്ലാ​ന്‍റ് പ്രൊ​ക്യു​വ​ര്‍​മെ​ന്‍റ് മാ​നേ​ജ​ര്‍ ഡോ. ​മു​ര​ളീ​ധ​ര​ന്‍റെ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി.
അ​വ​യ​വ​ദാ​ന പ​ദ്ധ​തി​യാ​യ മൃ​ത​സ​ഞ്ജീ​വ​നി​യി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള യോ​ജി​ച്ച സ്വീ​ക​ര്‍​ത്താ​ക്ക​ളെ ക​ണ്ടെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ​യും ഓ​ഫീ​സ് ഇ​ട​പെ​ട്ട് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ നീ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
മൃ​ത​സ​ഞ്ജീ​വ​നി അ​പ്രോ​പ്രി​യേ​റ്റ് അ​ഥോ​റി​റ്റി കൂ​ടി​യാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഡോ. ​എ. റം​ലാ​ബീ​വി, ജോ​യി​ന്‍റ് ഡി​എം​ഇ ഡോ. ​തോ​മ​സ് മാ​ത്യു, മൃ​ത​സ​ഞ്ജീ​വ​നി ക​ണ്‍​വീ​ന​റും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലു​മാ​യ ഡോ. ​സാ​റ വ​ര്‍​ഗീ​സ്, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​നോ​ബി​ള്‍ ഗ്രേ​ഷ്യ​സ്, മൃ​ത​സ​ഞ്ജീ​വ​നി കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ നേ​രി​ട്ട് ഇ​ട​പെ​ട്ട​തോ​ടെ ശ​സ്ത്ര​ക്രി​യ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​യ​വ​ദാ​ന​പ​ദ്ധ​തി​യി​ലെ ന​ട​പ​ടി​ക​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു.
ക​ര​ളും ഒ​രു വൃ​ക്ക​യും കിം​സ് ആ​ശു​പ​ത്രി​യി​ലേ​യും ഒ​രു വൃ​ക്ക തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​യും കോ​ര്‍​ണി​യ ഗ​വ. ക​ണ്ണാ​ശു​പ​ത്രി​യി​ലെ​യും രോ​ഗി​ക​ള്‍​ക്കാ​ണ് മാ​റ്റി​വ​ച്ച​ത്. അ​ങ്ങ​നെ കോ​വി​ഡ് കാ​ല​ത്ത് ഒ​രു അ​വ​യ​വ​ദാ​നം കൂ​ടി യാ​ഥാ​ര്‍​ത്ഥ്യ​മാ​കു​ക​യാ​യി​രു​ന്നു.