മാ​വ് കാ​ണാ​ൻ മോ​ഹ​വു​മാ​യി ഗോ​പാ​ല​കൃ​ഷ്ണ​ൻ മ​ല​പ്പു​റ​ത്തേ​യ്ക്ക്
Tuesday, June 2, 2020 11:34 PM IST
എം.​പ്രേം​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ലും ജ​ന​പ്ര​തി​നി​ധി​യാ​യാ​ലും പൊ​തു​ജ​ന​ങ്ങ​ളെ സേ​വി​ക്കു​ക എ​ന്ന​താ​ണു പ​ര​മ​പ്ര​ധാ​നം. പ്ര​ത്യേ​കി​ച്ചു ഒ​രു ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​ണ് ക​ള​ക്ട​റാ​യി​രി​ക്കു​ന്ന കാ​ല​യ​ള​വ്. പാ​വ​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ ഏ​റ്റ​വും അ​ടു​ത്ത​റി​യാ​ൻ ക​ഴി​യു​ന്നു എ​ന്നു മാ​മ്ര​ല്ല അ​വ​രെ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ സ​ഹാ​യി​ക്കു​വാ​നും സാ​ധി​ക്കു​ന്നൂ​വെ​ന്ന​താ​ണു അ​തി​ലേ​റെ സ​ന്തോ​ഷം.

ക​ഴ​ക്കൂ​ട്ട​ത്ത് 65 വ​യ​സ് പ്രാ​യ​മു​ള്ള ഒ​രു അ​മ്മ പ​ട്ട​യ​ത്തി​നാ​യി ഓ​ഫീ​സി​ൽ വ​ന്നു ക​ണ്ടു. വെ​ള്ളം ക​യ​റി താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​രു സെ​ന്‍റ് പോ​ലും തി​ക​ച്ചി​ല്ലാ​ത്ത സ്ഥ​ല​ത്താ​ണു താ​മ​സി​ക്കു​ന്ന​തെ​ന്നും ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നാ​യി ക​യ​റി​യി​റ​ങ്ങു​ക​യാ​ണെ​ന്നും ക​ര​ഞ്ഞു​പ​റ​ഞ്ഞു. പു​തി​യൊ​ര​പേ​ക്ഷ വാ​ങ്ങി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. പി​ന്നീ​ടു പ​ല ത​വ​ണ ആ ​അ​മ്മ വ​ന്നു ഒ​ന്നും ശ​രി​യാ​യി​ല്ല എ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ വേ​ദ​ന​യേ​ക്കാ​ൾ ഏ​റെ അ​രി​ശ​വും തോ​ന്നി. 75 വ​യ​സു​ള്ള ഭ​ർ​ത്താ​വു​മാ​യി ക​ഴി​യു​ന്ന ഇ​വ​ർ​ക്കു പ​ട്ട​യം ല​ഭി​ക്കാ​തി​രി​ക്കാ​ൻ ആ​രൊ​ക്കെ​യോ ഇ​ട​പെ​ടു​ന്നു​ണ്ടെ ന്ന ​തോ​ന്ന​ൽ ഉ​ണ്ട ായി. ​ഇ​തി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ലം നേ​രി​ട്ടു പ​രി​ശോ​ധി​ക്കാ​ൻ പോ​യി. അ​പ്പോ​ഴാ​ണു കു​ടും​ബ​ത്തി​ന്‍റെ ദ​യ​നീ​യ​സ്ഥി​തി ബോ​ധ്യ​പ്പെ​ട്ട​ത്. സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ത​ന്നെ ശ​രീ​ര​മാ​കെ കൊ​തു​കു​മൂ​ടി. വെ​ള്ളം ക​യ​റി​യ സ്ഥ​ല​ത്തു ഒ​രു മേ​ശ​യു​ടെ പു​റ​ത്താ​ണു ര​ണ്ട ുപേ​രും കി​ട​ന്നു​റ​ങ്ങു​ന്ന​ത്. കൂ​ട്ടി​നു തൊ​ട്ട​ടു​ത്ത് ഒ​രു എ​രു​മ​യും ഉ​ണ്ട ്. പ​ട്ട​യം ന​ൽ​കാ​തി​രി​ക്കാ​ൻ ന​ട​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന നി​ല​യി​ൽ പ​റ​യു​ന്ന​തു ശ​രി​യ​ല്ല. ഓ​ഫീ​സി​ൽ വ​ന്ന​യു​ട​ൻ ആ ​അ​മ്മ​യ്ക്കു പ​ട്ട​യം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ ത​ന്‍റെ കൈ​കൊ​ണ്ട ു പ​ട്ട​യം കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല​ല്ലോ​യെ​ന്ന നി​രാ​ശ മാ​ത്ര​മേ തി​രു​വ​ന​ന്ത​പു​രം വി​ടു​ന്പോ​ൾ ബാ​ക്കി​യു​ള്ളൂ.... മ​ല​പ്പു​റ​ത്തേ​യ്ക്കു പോ​കാ​ൻ ത​യാ​റ​ടു​ക്കു​ന്ന തി​ര​ക്കി​നി​ടെ ക​ള​ക്ട​ർ സ്ഥാ​ന​മൊ​ഴി​ഞ്ഞ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ ദീ​പി​ക​യോ​ടു പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ
കാ​ണാ​താ​യ​തു ദു:​ഖി​പ്പി​ച്ചു

ക​ള​ക്ട​റാ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്തു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​ട​ലി​ൽ പോ​യ നാ​ലു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. സം​ഭ​വ​മ​റി​ഞ്ഞ​യു​ട​നെ താ​ൻ സ്ഥ​ല​ത്തു പോ​യി. വ​ല്ലാ​ത്ത വി​ഷ​മം തോ​ന്നി. കാ​ണാ​താ​യ​വ​രെ ക​ണ്ടെ ത്തു​ന്ന​തി​നു​ള്ള പ​രി​ശ്ര​മം തു​ട​രു​ന്ന​തി​നി​ടെ ത​നി​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ർ​ന്നു. ഹെ​ലി​കോ​പ്റ്റ​റി​ൽ തെര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നു ക​ള​ക്ട​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന വാ​ർ​ത്ത പ​ര​ന്നു. കാ​ലാ​വ​സ്ഥ വ​ള​രെ മോ​ശ​മാ​യ​തി​നാ​ൽ ഹെ​ലി​കോ​പ്റ്റ​ർ കൊ​ണ്ട ു വ​രാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും അ​വി​ടെ കൂ​ടി നി​ന്ന​വ​രും വ​ള​രെ ക്ഷു​ഭി​ത​രാ​യി​രു​ന്നു. കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ദ്യ​മൊ​ന്നും അ​വ​ർ കേ​ട്ടി​ല്ല. കാ​ണാ​താ​യ​വ​രെ തി​രി​ച്ചെ​ത്തി​ക്കാ​തെ ക​ള​ക്ട​റെ വി​ടി​ല്ലാ​യെ​ന്നാ​യി. നി​ങ്ങ​ൾ​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങി നി​ങ്ങ​ൾ ത​രു​ന്ന ആ​ഹാ​ര​വും ക​ഴി​ച്ചു കൂ​ടെ ഞാ​നും ഉ​ണ്ടാകു​മെ​ന്നു അ​വ​രോ​ടു പ​റ​ഞ്ഞു. മെ​ല്ലെ അ​വ​രു​ടെ ടെ​ൻ​ഷ​ൻ മാ​റി. ദേ​ഷ്യം നി​റ​ഞ്ഞ​വ​രു​ടെ മു​ഖ​ത്തു പി​ന്നീ​ടു ചി​രി​യാ​യി. ഇ​തി​നി​ടെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ തെര​ച്ച​ലി​നാ​യി ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും ന​ല്ല പി​ന്തു​ണ​യാ​ണ് ത​നി​ക്കു ല​ഭി​ച്ച​ത്. കാ​ണാ​താ​യ നാ​ലു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി. ഉ​റ്റ​വ​രെ കാ​ണാ​താ​യ​തി​ന്‍റെ വി​ഷ​മ​ത്തി​ൽ ആ​ദ്യം എ​ന്നോ​ടു നീ​ര​സം പ്ര​ക​ടി​പ്പി​ച്ച​വ​ർ ത​ന്നെ ക​ള​ക്ട​ർ ന​മ്മു​ടെ ദൈ​വ​മാ​ണെ​ന്നു പ​റ​യു​ക​യും വീ​ട്ടി​ൽ വ​ന്നു ആ​ഹാ​രം ക​ഴി​ക്കാ​ൻ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. ഇ​തെ​ങ്ങ​നെ​യാ​ണു എ​ന്നെ​പ്പോ​ലു​ള്ള ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നു മ​റ​ക്കാ​ൻ ക​ഴി​യു​ക.

ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി
ന​ല്ല ബ​ന്ധം

ക​ള​ക്ട​ർ എ​ന്ന നി​ല​യി​ൽ ചെ​യാ​ൻ സാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ചൂ​വെ​ന്നാ​ണു ക​രു​തു​ന്ന​ത്. അ​രു​വി​ക്ക​ര ഡാ​മി​ലെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടായി​ട്ടു​ണ്ട ്്.

എ​ന്നാ​ൽ വി​വാ​ദ​ങ്ങ​ളെ താ​ൻ ഭ​യ​പ്പെ​ട്ടി​ട്ടി​ല്ല. ശ​രി​യെ​ന്നു തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ൾ സ​ത്യ​സ​ന്ധ​ത​യോ​ടും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടും ചെ​യ്തി​ട്ടു​ണ്ട ്. ഇ​നി​യും അ​ങ്ങ​നെ ത​ന്നെ തു​ട​രും. ക​ള​ക്ട​റെ​ന്ന നി​ല​യി​ൽ എ​ല്ലാ ന​ട​പ​ടി ക്ര​മ​ങ്ങ​ളും പാ​ലി​ച്ചു ത​ന്നെ​യാ​ണു ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​ന്ദേ​ശ​ങ്ങ​ളും യ​ഥാ​സ​മ​യം ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം താ​ൻ ഡാം ​സ​ന്ദ​ർ​ശി​ച്ചു. ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തി​ൽ തെ​റ്റു സം​ഭ​വി​ച്ചി​ട്ടി​ല്ലാ​യെ​ന്നു പൂ​ർ​ണ ബോ​ധ്യ​മു​ണ്ട ്. പി​ന്നെ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടായാ​ൽ കൂ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ പ​ഴി​ചാ​രി ര​ക്ഷ​പ്പെ​ടു​ന്ന സ്വ​ഭാ​വം ത​നി​ക്കി​ല്ല. അ​ങ്ങ​നെ ചെ​യ്യി​ല്ല. മി​ക്ക എം​എ​ൽ​എ​മാ​രും ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു യോ​ജി​ച്ചു നി​ന്ന​വ​രാ​ണ്. താ​നും അ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്നു. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു​മാ​യി ന​ല്ല ബ​ന്ധംത​ന്നെ​യാ​യി​രു​ന്നു.

കോ​വി​ഡ്
പ്ര​തി​രോ​ധ​ത്തി​ൽ
കേ​ര​ളം മാ​തൃ​ക

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ര​ളം രാ​ജ്യ​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ർ എ​ന്ന നി​ല​യി​ൽ അ​തു ന​ന്നാ​യി തി​രി​ച്ച​റി​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​നാ​ണു താ​ൻ. ജി​ല്ല​യി​ലെ 14 എം​എ​ൽ​എ​മാ​രും മി​ക​ച്ച പി​ന്തു​ണ​യാ​ണു ത​നി​ക്കു ന​ൽ​കി​യ​ത്.

കോ​ർ​പ​റേ​ഷ​നും ജി​ല്ല​യി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണു ന​ട​ത്തു​ന്ന​ത്. എ​ല്ലാ മേ​ഖ​ല​യി​ലും യോ​ജി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തു​കൊ​ണ്ട ു മാ​ത്ര​മാ​ണു കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ ന​മു​ക്കു നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്.

ര​ണ്ട ു വ​യ​സു​ള്ള ഒ​രു കു​ട്ടി​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​പ്പോ​ൾ മ​ന​സ് വ​ല്ലാ​തെ വി​ഷ​മി​ച്ചു. ഒ​രു ക​ണ്ണി​നു കാ​ഴ്ച​യും ഇ​ല്ലാ​യി​രു​ന്നു. മ​ധു​ര​യി​ലെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ട ുപോ​യി ചി​കി​ത്സി​ക്ക​ണ​മാ​യി​രു​ന്നു.

108 ന്‍റെ സ്പെ​ഷൽ ആം​ബു​ല​ൻ​സി​ൽ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ പേ​രെ​നി​ക്കു ഓ​ർ​മ​വ​രു​ന്നി​ല്ല. എ​ത്ര പ്ര​ശം​സി​ച്ചാ​ലും മ​തി​വ​രി​ല്ല ആ ​ഡ്രൈ​വ​റു​ടെ സേ​വ​നം. ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞു. കു​ട്ടി​ക്ക് കാ​ഴ്ച​യും തി​രി​ച്ചു കി​ട്ടി. പ​റ​യാ​ൻ എ​ളു​പ്പ​മാ​ണ്. പ​ക്ഷേ ഈ ​വി​ഷ​യ​ത്തി​ൽ അ​നു​ഭ​വി​ച്ച മാ​ന​സി​ക ടെ​ൻ​ഷ​ൻ പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കി​ല്ല.

മ​ല​പ്പു​റം ഏ​റെ
പ്രി​യ​പ്പെ​ട്ട സ്ഥ​ലം ;
മാ​വ് കാ​ണാ​ൻ മോ​ഹം

മ​ല​പ്പു​റ​ത്തെ ക​ള​ക്ട​റാ​യി നി​യ​മി​ത​നാ​യ​തി​ൽ സ​ന്തോ​ഷ​മേ​യു​ള്ളൂ. ഏ​റെ ഇ​ഷ്ട​പ്പെ​ട്ട സ്ഥ​ല​മാ​ണു മ​ല​പ്പു​റം. 2014-ൽ ​സ​ബ് ക​ള​ക്ട​റാ​യി ആ​ദ്യം ജോ​ലി നോ​ക്കി​യ​തും ഇ​വി​ടെ ത​ന്നെ. അ​ന്നു താ​ൻ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കൊ​ണ്ട ു വ​ന്ന മാ​വി​ൻ തൈ ​ക​ള​ക്ടറേറ്റ് വ​ളി​പ്പി​ൽ ന​ട്ടു.

ഇ​പ്പോ​ൾ അ​തു വ​ലു​താ​യി. വ​ലു​താ​യ മാ​വി​ന്‍റെ ചി​ത്രം അ​വി​ട​ത്തെ സ്നേ​ഹി​ത​ർ എ​നി​ക്കു വാ​ട്സ് ആ​പ്പി​ൽ അ​യ​ച്ചു ത​ന്നു. ചി​ത്രം ക​ണ്ട പ്പോ​ൾ വ​ലി​യ സ​ന്തേ​ഷ​മാ​ണു തോ​ന്നു​ന്ന​ത്. മാ​വ് കാ​ണാ​ൻ ശ​രി​ക്കും കൊ​തി​യാ​യി.