ജോ​ബ് പോ​ർ​ട്ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, June 2, 2020 11:36 PM IST
ക​ഴ​ക്കൂ​ട്ടം : ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ജോ​ലി ക​ണ്ട​ത്തു​വാ​ൻ സൗ​ജ​ന്യ ജോ​ബ് പോ​ർ​ട്ട​ൽ ഒ​രു​ക്കി ഐ​ടി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ പ്ര​തി​ധ്വ​നി.
ഐ ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ ജോ​ബ് പോ​ർ​ട്ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഐ​ടി ക​മ്പ​നി​ക​ൾ​ക്കും അ​വ​ര​വ​രു​ടെ ക​മ്പ​നി​ക​ളി​ലെ ജോ​ലി ഒ​ഴി​വു​ക​ളെ ആ​വ​ശ്യ​മു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്കാം. പു​തി​യ ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ത​ന്നെ പു​തി​യ ഒ​ഴി​വു​ക​ൾ എ​വി​ടെ ഉ​ണ്ടെ​ന്ന് അ​റി​യാ​നും ജോ​ലി​ക്ക് നേ​രി​ട്ട് അ​പേ​ക്ഷി​ക്കു​വാ​നും വേ​ണ്ടി​യാ​ണ് പ്ര​തി​ധ്വ​നി ജോ​ബ് പോ​ർ​ട്ട​ൽ ത​യാ​റാ​ക്കി​യ​ത്.​സെ​ക്ര​ട്ട​റി വി​നീ​ത് ച​ന്ദ്ര​ൻ, പ്ര​സി​ഡ​ന്‍റ് എ.​ആ​ർ.​റെ​നീ​ഷ്, പ്ര​തി​ധ്വ​നി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​എ​ൻ.​നി​ഷി​ൻ , സ്മി​ത പ്ര​ഭാ​ക​ര​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ജി​ത് അ​നി​രു​ദ്ധ​ൻ, രാ​ജീ​വ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് https://jobs.prathidhwani.org/