കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ സാ​നി​ട്ടൈ​സ​ര്‍ ആ​രു ന​ല്‍​കും?
Wednesday, June 3, 2020 11:03 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ സാ​നി​ട്ടൈ​സ​ര്‍ ക്ഷാ​മം. യാ​ത്ര​ക്കാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ആ​കു​ല​ത​യൊ​ടു​ങ്ങു​ന്നി​ല്ല. യാ​ത്രാ​നി​ര​ക്ക് കു​റ​യ്ക്കു​ക​യും കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്കു​ക​യും ചെ​യ്ത​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ചു. പ​ക്ഷെ, യാ​ത്ര​ക്കാ​രെ ബ​സു​ക​ളി​ല്‍ നി​ര്‍​ത്തി കൊ​ണ്ടു​പോ​ക​രു​തെ​ന്നാ​ണ് നി​ര്‍​ദേ​ശം.
എ​ല്ലാ സീ​റ്റു​ക​ളി​ലും യാ​ത്ര​ക്കാ​രെ ഇ​രു​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തോ​ടെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ ബാ​ധ​ക​മ​ല്ലാ​താ​യി. ര​ണ്ടും മൂ​ന്നും പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന സീ​റ്റു​ക​ളി​ല്‍ അ​ത്ര​യും യാ​ത്ര​ക്കാ​രെ ഇ​പ്പോ​ള്‍ അ​നു​വ​ദി​ക്കു​ന്നു​ണ്ട്.
ബ​സു​ക​ളി​ലെ​ല്ലാം സാ​നി​ട്ടൈ​സ​ര്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് കോ​ര്‍​പ്പ​റേ​ഷ​ന്‍ ആ​ദ്യ​മേ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. തു​ട​ക്ക​ത്തി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ത​ന്നെ​യാ​ണ് സാ​നി​ട്ടൈ​സ​ര്‍ വി​ത​ര​ണം ചെ​യ്ത​ത്. പി​ന്നീ​ട് അ​താ​ത് യൂ​ണി​റ്റു​ക​ളു​ടെ ചു​മ​ത​ല​യാ​ക്കി​തീ​ര്‍​ത്തു. ജീ​വ​ന​ക്കാ​ര്‍ സ്വ​ന്തം പ​ണ​മു​പ​യോ​ഗി​ച്ചും സ്പോ​ണ്‍​സ​ര്‍​മാ​രെ ക​ണ്ടെ​ത്തി​യു​മൊ​ക്കെ സാ​നി​ട്ടൈ​സ​ര്‍ വാ​ങ്ങി. എ​ന്നാ​ല്‍, സ​ര്‍​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ഡി​പ്പോ​ക​ള്‍​ക്ക് ഇ​തൊ​രു ബാ​ധ്യ​ത​യാ​യി മാ​റി. ബ​സ് ഒ​ന്നി​ല്‍ ശ​രാ​ശ​രി അ​ന്പ​തു യാ​ത്ര​ക്കാ​രെ​ന്ന ക​ണ​ക്ക​നു​സ​രി​ച്ച് ഓ​രോ സ​ര്‍​വീ​സും പ​രി​ഗ​ണി​ച്ചാ​ല്‍ പോ​ലും 100 മി​ല്ലി​ലി​റ്റ​ര്‍ സാ​നി​ട്ടൈ​സ​ര്‍ തി​ക​യി​ല്ല. ചി​ല​ര്‍ സാ​നി​ട്ടൈ​സ​ര്‍ യാ​ത്ര​യി​ല്‍ ക​രു​തു​ന്ന​ത് ശീ​ല​മാ​ക്കി​യി​ട്ടു​ണ്ട്.
പ​ക്ഷെ, യാ​ത്ര​ക്കാ​ര​ന്‍ സാ​നി​ട്ടൈ​സ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ബ​സി​ലെ ജീ​വ​ന​ക്കാ​ര്‍ ന​ല്‍​ക​ണ​മെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ നി​ര്‍​ദേ​ശം. 100 മി​ല്ലി​ലീ​റ്റ​ര്‍ സാ​നി​ട്ടൈ​സ​റി​ന് പ​ല​യി​ട​ത്തും വ്യ​ത്യ​സ്ത വി​ല​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ദി​വ​സ​വും സാ​നി​ട്ടൈ​സ​റി​ന് ജീ​വ​ന​ക്കാ​ര്‍ തു​ക ചെ​ല​വാ​ക്കേ​ണ്ടി​വ​രു​ന്ന​ത് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ അ​ഗ​വ​ണ​നാ നി​ല​പാ​ടി​ന് ഉ​ദാ​ഹ​ര​ണ​വും. ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ കോ​ര്‍​പ്പ​റേ​ഷ​ന്‍ ശ്ര​ദ്ധി​ച്ചേ മ​തി​യാ​കൂ എ​ന്ന​തി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കും എ​തി​ര​ഭി​പ്രാ​യ​മി​ല്ല.