നാടുവിട്ടത് 10,041 അതിഥി​തൊ​ഴി​ലാ​ളി​ക​ള്‍
Wednesday, June 3, 2020 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: മേ​യ് ര​ണ്ടി​ന് ജി​ല്ല​യി​ല്‍ നി​ന്നും ആ​ദ്യ ട്രെ​യി​ന്‍ പു​റ​പ്പെ​ട്ട​തു മു​ത​ല്‍ ഇ​ന്ന​ലെ​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് സ്വ​ന്തം സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​യാ​യ​ത് 10,041 അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍. ആ​കെ 15 ട്രെ​യി​നു​ക​ളാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി പു​റ​പ്പെ​ട്ട​ത്. മേ​യ് ര​ണ്ടി​ന് ജാ​ര്‍​ഖ​ണ്ഡി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യ ട്രെ​യി​ന്‍. ജാ​ര്‍​ഖ​ണ്ഡ്- 3175, പ​ശ്ചി​മ ബം​ഗാ​ള്‍-4668, ബീ​ഹാ​ര്‍- 1340, ഛത്തീ​സ്ഗ​ഡ്- 138, ഉ​ത്ത​രാ​ഖ​ണ്ഡ്- 67, രാ​ജ​സ്ഥാ​ന്‍- 30, ജ​മ്മു ക​ശ്മീ​ര്‍- 302 എ​ണ്ണം തൊ​ഴി​ലാ​ളി​ക​ൾ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു.
വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളാ​യ ത്രി​പു​ര, മേ​ഘാ​ല​യ, മി​സോ​റാം, സി​ക്കിം, അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 321 പേ​രും യാ​ത്ര​യാ​യി. ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സാ​ണ് അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്കം സം​ബ​ന്ധി​ച്ച ഏ​കോ​പ​നം ന​ട​ത്തു​ന്ന​ത്.
സ്വ​ന്തം സം​സ്ഥാ​ന​ത്തേ​ക്കു പോ​കാ​ന്‍ താ​ത്പ​ര്യ​മു​ള്ള വി​വി​ധ ക്യാ​മ്പു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി അ​താ​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു​ള്ള പ​ട്ടി​ക​യു​മാ​യി ഒ​ത്തു​നോ​ക്കി​യാ​ണ് പോ​കേ​ണ്ട​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി 10ന് 660 ​യാ​ത്ര​ക്കാ​രു​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലേ​ക്ക് ഒ​രു ട്രെ​യി​ന്‍ കൂ​ടി പു​റ​പ്പെ​ട്ടു. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ഒ​ഡി​ഷ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന തീ​വ​ണ്ടി​ക്ക് കൊ​ല്ല​ത്തും തി​രു​വ​ല്ല​യി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജൂ​ണ്‍ ആ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ബം​ഗാ​ളി​ലേ​ക്കും ജൂ​ണ്‍ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ബം​ഗാ​ളി​ലേ​ക്കും തീ​വ​ണ്ടി പു​റ​പ്പെ​ടും. ഇ​തി​ന് കൊ​ല്ല​ത്തും തി​രു​വ​ല്ല​യി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.