വ​ലി​യ​തു​റ​യി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; നി​ര​വ​ധി വീ​ടു​ക​ൾ ഭീ​ഷ​ണി​യി​ൽ
Friday, June 5, 2020 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​ന്നു. വ​ലി​യ​തു​റ, കൊ​ച്ചു​തോ​പ്പ്, വ​ലി​യ​തോ​പ്പ്, ശം​ഖു​മു​ഖം പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ഇ​പ്പോ​ൾ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്. ക​ട​ലാ​ക്ര​മ​ണം ത​ട​യു​ന്ന​തി​നു അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ക​ട​ൽ​ഭി​ത്തി​യു​ടെ നി​ർ​മാ​ണം വൈ​കു​ന്ന​തി​ലും വീ​ടു​ക​ളു​ടെ സം​ര​ക്ഷ​ണം വൈ​കു​ന്ന​തി​ലു​മാ​ണ് പ്ര​തി​ഷേ​ധം. റോ​ഡ് ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളും ഇ​വ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

വ​ർ​ഷ​ങ്ങ​ളാ​യി ക​ട​ലാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നു തീ​ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​ണെ​ന്നു ക​ട​ലാ​ക്ര​മ​ണ​ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന കൊ​ച്ചു​തോ​പ്പ് സ്വ​ദേ​ശി ഫ്രാ​ങ്ക്ളി​ൻ പ​റ​യു​ന്നു. കൊ​ച്ചു​തോ​പ്പ് ഭാ​ഗ​ത്തെ ന​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഇ​ന്ന് വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. ചാ​ക്കി​ൽ മ​ണ​ൽ കെ​ട്ടി അ​ട്ടി​യി​ട്ടു ക​ട​ലാ​ക്ര​മ​ണം ത​ട​യു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നു പ​രി​മി​തി​യു​ണ്ട്. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും വ​ലി​യ സ​ഹാ​യ​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി​രു​ന്നെ​ങ്കി​ലും ര​ണ്ടാ​ഴ്ച​യാ​യി ജോ​ലി​യി​ല്ലാ​ത്ത​തി​നാ​ൽ ബു​ദ്ധി​മു​ട്ടി​ലാ​ണ്. കൊ​ച്ചു​തോ​പ്പ് മേ​ഖ​ല​യി​ലെ മി​ക്ക കു​ടും​ബ​ങ്ങ​ളി​ലും ഇ​താ​ണ് അ​വ​സ്ഥ​യെ​ന്നും ഫ്രാ​ങ്ക്ളി​ൻ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​വും ക​ട​ലാ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സൗ​ജ​ന്യ റേ​ഷ​ന​ല്ലാ​തെ യാ​തൊ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. കൊ​ച്ചു​തോ​പ്പ് സ്വ​ദേ​ശി​ക​ളാ​യ ജോ​സ​ഫ്, സേ​വ്യ​ർ തു​ട​ങ്ങി നി​ര​വ​ധി ആ​ളു​ക​ളു​ടെ വീ​ടു​ക​ളും ക​ട​ലാ​ക്ര​മ​ണ​ഭീ​ഷ​ണി​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ വി​വി​ധ ക്യാ​പു​ക​ളി​ൽ ക​ഴി​യു​ന്നു​ണ്ട്. ക​ട​ലാ​ക്ര​മ​ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ നേ​ര​ത്തെ​യാ​ണ് ഇ​ത്ത​വ​ണ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ജൂ​ലൈ മാ​സ​ത്തി​ൽ കൂ​ടു​ത​ൽ ഭീ​ഷ​ണി​യു​ണ്ടാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് തീ​ര​ദേ​ശ സ​മൂ​ഹം.