കോ​വി​ഡ് ധ​ന​സ​ഹാ​യ​ത്തി​ന്‍റെ കാ​ലാ​വ​ധി നീ​ട്ട​ണ​ം: ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ
Tuesday, June 30, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ആ​ശ്വാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണ​ത്തി​ന്‍റെ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ധ​ർ​ണ ന​ട​ത്തി.

ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ട ി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​വാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യി​ൽ തു​ട​ർ​ച്ച​യാ​യി മാ​റ്റം വ​രു​ത്തി​യ​തും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ട ാക്കി. ​അ​തി​നാ​ൽ പ​കു​തി പേ​ർ​ക്ക് പോ​ലും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തി​നാ​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം ഒ​രു മാ​സം കൂ​ടി നീ​ട്ട​ണ​മെ​ന്നും ആ​ശ്വാ​സ ധ​ന​സ​ഹാ​യ​ത്തി​ന്‍റെ ര​ണ്ട ാം ഗ​ഡു​വാ​യി 5000 രൂ​പ വീ​തം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നു പു​റ​മെ ക്ഷേ​മ​നി​ധി കു​ടി​ശി​ക അ​ടി​യ​ന്തി​ര​മാ​യി വി​ത​ര​ണം ചെ​യ്യു​ക, ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ബോ​ർ​ഡ് തീ​രു​മാ​നം സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ച് ന​ട​ന്ന ധ​ർ​ണ​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​യി മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഗോ​പി​നാ​ഥ​ൻ ആ​ശാ​രി, കാ​ല​ടി സു​രേ​ഷ്, അ​രീ​ക്ക​ൽ പ്ര​ദീ​പ്, മാ​ഹീ​ൻ​ഖാ​ൻ, ക​രു​മം ശ​ശി​കു​മാ​ർ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ജ​ഹാം​ഗീ​ർ, പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.