ബ​സ് ഓ​ണ്‍ ഡി​മാ​ന്‍​ഡ് പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്ക​ം
Wednesday, July 1, 2020 11:30 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ൻ​ക​ര, നെ​ടു​മ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ട​ക്ക​മു​ള്ള പ്ര​ധാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്ക് കെഎ​സ്ആ​ര്‍ടി​സി ന​ട​ത്തു​ന്ന ബ​സ് ഓ​ണ്‍ ഡി​മാ​ന്‍​ഡ് പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നെ​യ്യാ​റ്റി​ന്‍​ക​ര കെഎ​സ്ആ​ര്‍ടിസി ബ​സ് സ്റ്റേ​ഷ​നി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും. കെ.​എ​സ്.​ആ​ർ.​ടി.​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജു പ്ര​ഭാ​ക​ർ, കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.

നെ​യ്യാ​റ്റി​ൻ​ക​ര, നെ​ടു​മ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് സെ​ക്ര​ട്ടേ​റി​യേ​റ്റ്, പ​ബ്ലി​ക് ഓ​ഫീ​സ്, ജ​ല​ഭ​വ​ൻ, ഏ​ജീ​സ് ആ​ഫീ​സ്, പി.​എ​സ്.​സി ആ​ഫീ​സ്, വി​കാ​സ് ഭ​വ​ൻ, നി​യ​മ​സ​ഭാ മ​ന്ദി​രം, മെ​ഡി​ക്ക​ൽ കോ​ളേ​ജ്, ശ്രീ​ചി​ത്ര, എ​സ്.​എ.​ടി ആ​ശു​പ​ത്രി, ആ​ര്‍.​സി.​സി തു​ട​ങ്ങി​യ​വി​ട​ങ്ങ​ളി​ലേ​ക്ക് സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജീ​വ​ന​ക്കാ​രെ​യും ല​ക്ഷ്യ​മാ​ക്കി​യാ​ണ് ബ​സ് ഓ​ണ്‍ ഡി​മാ​ന്‍​ഡ് (ബോ​ണ്ട്) പ​ദ്ധ​തി കെഎ​സ്ആ​ര്‍ടിസി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ല​ക്ഷ്യ​സ്ഥാ​ന​ത്തി​നി​ട​യി​ലൊ​രി​ട​ത്തും ഓ​രോ ഡി​പ്പോ​യി​ൽ നി​ന്നും ആ​ദ്യം ബോ​ണ്ട് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കു​ന്ന 100 യാ​ത്ര​ക്കാ​ർ​ക്ക് ഈ ​സ​ർ​വീ​സു​ക​ളി​ൽ അഞ്ച്, 10, 20, 25 ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള പ​ണം മു​ൻ​കൂ​റാ​യി അ​ട​യ്ക്കാം.