ഇ​ട​തു സ​ർ​ക്കാ​രി​നെ തൊ​ഴി​ലാ​ളി​ക​ൾ മു​ട്ടു​കു​ത്തി​ക്കും: ര​മേ​ശ് ചെ​ന്നി​ത്ത​ല
Wednesday, July 1, 2020 11:32 PM IST
തിരുവനന്തപുരം: കോ​വി​ഡ് കാ​ല​ത്ത് തൊ​ഴി​ലാ​ളി​ക​ളെ​യും പാ​വ​പ്പെ​ട്ട​രേ​യും സ​ഹാ​യി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ വേ​ണ്ട​ത്ര ജാ​ഗ്ര​ത കാ​ണി​ച്ചി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.
ഇ​ട​തു​സ​ർ​ക്കാ​രി​നും കേ​ന്ദ്ര​ത്തെ​പ്പോ​ലെ കോ​ർ​പ്പ​റേ​റ്റു മ​നോ​ഭാ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.​വി​ല്ലേ​ജാ​ഫീ​സു​ക​ൾ​ക്കു മു​മ്പി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലു​മാ​യി 2500 കേ​ന്ദ്ര​ങ്ങ​ളി​ൽ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ്ര​ക്ഷോ​ഭ സ​മ​ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം സെ​ക്ര​ട്ടേ​റി​യേ​റ്റ് പ​ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദ​ഹം. ഐ​എ​ൻ​ടി​യു​സി​സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​നാ​യി.​ഐ​എ​ൻ​ടി​യു​സി.​ജി​ല്ലാ പ്ര​സി​ഡ​ൻ​റ് വി.​ആ​ർ.​പ്ര​താ​പ​ൻ, വി.​എ​സ്.​ശി​വ​കു​മാ​ർ എം.​എ​ൽ.​എ., ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ,ഐഎ​ൻടിയു​സി സം​സ്ഥാ​ന ഭാ​ര​വാ​ഹി ക​ളാ​യ കെ.​പി.​ത​മ്പി ക​ണ്ണാ​ട​ൻ, വി.​ജെ.​ജോ​സ​ഫ്, അ​ഡ്വ.​ജി. സു​ബോ​ധ​ൻ, ഫ​സീ​ലാ​ബീ​വി, പി.​എ​സ്.​പ്ര​ശാ​ന്ത്, ആ​ർ.​എ​സ്.​വി​മ​ൽ കു​മാ​ർ, ക​ര​കു​ളം ശ​ശി,എം.​ജെ.​തോ​മ​സ്, പ്ര​ദീ​പ് നെ​യ്യാ​റ്റി​ൻ​ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.