സി​ഇ​ടി കാ​മ്പ​സി​ൽ നി​ന്ന് ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തി
Wednesday, July 1, 2020 11:33 PM IST
ശ്രീ​കാ​ര്യം : ഗ​വ​ൺ​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജ് (സി​ഇ​ടി ) കാ​മ്പ​സി​നു​ള്ളി​ൽ നി​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി നാ​ല് ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തി. കോ​ള​ജ് ക്യാ​ന്‍റീ​നു​മു​ന്നി​ലും പ​മ്പ് ഹൗ​സി​ന് സ​മീ​പ​ത്തു ഹൈ​ഡ്രാ​ളി​ക് ലാ​മ്പി​ന് മു​ന്നി​ലും നി​ന്ന നാ​ല് ച​ന്ദ​ന മ​ര​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മു​റി​ച്ച് ക​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലും കാ​മ്പ​സി​ലെ മൈ​താ​ന​ത്തി​ന് സ​മീ​പം നി​ന്ന ച​ന്ദ​ന​മ​രം മു​റി​ച്ച് ക​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ച​ന്ദ​നം ക​ട​ത്തി​യ പ്ര​തി​ക​ളെ ഇ​തു​വ​രെ​യും ക​ണ്ടെ​ത്തു​വാ​നോ പി​ടി​കൂ​ടു​വാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല. കോ​ള​ജി​ൽ സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ ഉ​ണ്ടെ​ങ്കി​ലും ച​ന്ദ​നം എ​ങ്ങ​നെ മു​റി​ച്ച് ക​ട​ത്തി എ​ന്ന​ത്

അ​വ്യ​ക്ത​മാ​ണ്. കോ​ള​ജ് കാ​മ്പ​സി​നു​ള്ളി​ൽ ഭൂ​രി​ഭാ​ഗം ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളും കാ​ട് ക​യ​റി കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​വ ക​ണ്ടെ​ത്തു​ക​യും പ്ര​യാ​സ​മാ​ണ് ച​ന്ദ​ന മ​ര​ങ്ങ​ൾ നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ അ​റി​യാ​വു​ന്നു​ള്ള​വ​രാ​യി മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തി​യ​തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലി​സ് നി​ഗ​മ​നം.​കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി.​വി.​ജി​ജി ശ്രീ​കാ​ര്യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഒ​രു വ​ർ​ഷ​ത്തി​നി​ടെ 12 ഓ​ളം മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു ക​ട​ത്തി​യ​ത്.​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രാ​ളെ പോ​ലും പോ​ലീ​സി​ന് പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.​നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഉ​ണ്ടാ​യി​ട്ടും പോ​ലീ​സി​ന് തു​മ്പ് കി​ട്ടാ​ത്ത​ത് ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും എ​ല്ലാ കേ​സു​ക​ളി​ലും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ശ്രീ​കാ​ര്യം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​തെ പ​രാ​തി അ​ട്ടി​മ​റി​ക്കു​ന്ന​താ​യും വ്യാ​പ​ക ആ​ക്ഷേ​പ​മു​ണ്ട്.