വിദ്യാർഥികൾക്ക് എ​ൽ​ഇ​ഡി ടി​വി​യും സ്മാ​ർ​ട്ട് ഫോ​ണും ന​ൽ​കി
Thursday, July 2, 2020 11:34 PM IST
നേ​മം: ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി എ​ൽ​ഇ​ഡി ടി​വി​യും സ്മാ​ർ​ട്ട് ഫോ​ണും ന​ൽ​കി. കോ​ട്ട​ൺ​ഹി​ൽ ഗേ​ൾ​സ് എ​ച്ച്എ​സ്, നേ​മം എ​ച്ച്എ​സ്, ക​രു​മം എ​ൽ​പി എ​സ് തു​ട​ങ്ങി​യ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ​ത്. സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ശി​വ​ൻ​കു​ട്ടി പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. സെ​ക്ര​ട്ട​റി ടി.​എ​സ്.​ക​ണ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ഷൈ​ജി , ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ബോ​ബി ഫി​ലി​പ്പ്, ജോ​ർ​ജ് എം.​ജോ​സ​ഫ്, അ​രു​ൺ മോ​ഹ​ൻ, എ​സ്.​രാ​ഹു​ൽ കു​മാ​ർ, എ​സ്.​ഹ​രി​കു​മാ​ർ , കോ​ട്ട​ൺ​ഹി​ൽ എ​ച്ച്എ​സ് പി​ടി​എ ചെ​യ​ർ​മാ​ൻ ആ​ർ.​പ്ര​ദീ​പ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.