105 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി
Friday, July 3, 2020 11:50 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വാ​മ​ന​പു​രം കാ​ഞ്ഞി​രം​പാ​റ​യി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 105 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. വാ​മ​ന​പു​രം റേ​ഞ്ച് ഇ​ൻ​സ്പ​ക്ട​ർ ഷ​മീ​ർ ഖാ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പീ​താം​ബ​ര​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​ര​യം വാ​റ്റു​ന്ന​തി​നാ​യി ഒ​ളി​പ്പി​ച്ചി​രു​ന്ന കോ​ട പി​ടി​കൂ​ടി​യ​ത്. കാ​ഞ്ഞി​രം​പാ​റ ശ്യാം ​നി​വാ​സി​ൽ മു​ര​ളീ​ധ​ര​ൻ നാ​യ​രു​ടെ പ​റ​മ്പി​ലാ​ണ് കോ​ട ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ ഇ​യാ​ൾ​ക്ക് സം​ഭ​വ​ത്തി​ൽ ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല​ന്നും കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
പ​രി​ശോ​ധ​ന​യി​ൽ പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ർ മ​നോ​ജ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ്നേ​ഹേ​ഷ്, അ​നി​രു​ദ്ധ​ൻ, ഷാ​ജു, ഷി​ജി​ൻ, ഡ്രൈ​വ​ർ ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.