റോ​ഡ് നി​ര്‍​മാ​ണം: തു​ക വ​ര്‍​ധി​പ്പി​ച്ചു
Friday, July 3, 2020 11:50 PM IST
നെ​ടു​മ​ങ്ങാ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി ഫ​ണ്ടി​ല്‍ നി​ന്ന് ത​ദ്ദേ​ശ ഭ​ര​ണ മേ​ഖ​ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്ത് ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡ് നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്കാ​യി അ​നു​വ​ദി​ച്ചി​രു​ന്ന തു​ക വ​ര്‍​ധി​പ്പി​ച്ചു ഉ​ത്ത​ര​വാ​യ​താ​യി സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ തോ​ട്ടു​മു​ക്ക് - പു​ല​യ​ണി​ക്കോ​ണം റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് ആ​ൻ​ഡ് സൈ​ഡ് വാ​ള്‍ (1 കി​ലോ​മീ​റ്റ​ര്‍) 18 ല​ക്ഷം രൂ​പ 21 ല​ക്ഷം രൂ​പ​യാ​യും, അ​രു​വി​ക്കു​ഴി ത​മ്പു​രാ​ന്‍ ക്ഷേ​ത്രം റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് (500 മീ​റ്റ​ര്‍ ) 13 ല​ക്ഷം രൂ​പ​യും, വാ​ണ്ട – വൃ​ദ്ധ​സ​ദ​നം റോ​ഡ് കോ​ണ്‍​ക്രീ​റ്റി​ഗ് ആ​ൻ​ഡ് സൈ​ഡ് വാ​ള്‍ 12 ല​ക്ഷം രൂ​പ 22.98 ല​ക്ഷം രൂ​പ​യാ​യും, മു​ക്കോ​ല​യ്ക്ക​ല്‍ മ​രു​ത​റ റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് (100 മീ​റ്റ​ര്‍ ), മ​ഞ്ച ബി​എ​ഡ് കോ​ള​ജ് റോ​ഡ് റീടാ​റിം​ഗ് (200 മീ​റ്റ​ര്‍ ) 15ല​ക്ഷം രൂ​പ 16 ല​ക്ഷം രൂ​പ​യാ​യും, വേ​ട​രു​കോ​ണം ന​രി​ക്ക​ല്‍ റോ​ഡ് റീ​ടാ​റിം​ഗ് 18 ല​ക്ഷം രൂ​പ 24.5 ല​ക്ഷം രൂ​പ​യാ​യും, മു​ക്കോ​ല​യ്ക്ക​ല്‍ ഭ​ഗ​വ​തി​പു​രം പ​റ​ണ്ടോ​ട് റോ​ഡ് റീ ​ടാ​റിം​ഗ് ആ​ൻ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് 20 ല​ക്ഷം രൂ​പ 23 ല​ക്ഷം രൂ​പ​യാ​യും മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​യ്ക്ക​ല്‍​വാ​രം -ഇ​ടു​പ​ടി​ക്ക​ല്‍ -പാ​റ​യ്ക്ക​ല്‍ റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് 15 ല​ക്ഷം രൂ​പ 20 ല​ക്ഷം രൂ​പ​യാ​യും, ക​ള്ളി​ക്കാ​ട് വാ​ള​യ​ത്ത് -ന​ന്നാ​ട്ടു​കാ​വ് റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് 12 ല​ക്ഷം രൂ​പ 40 ല​ക്ഷം രൂ​പ​യാ​യും, ല​ക്ഷ​മി​പു​രം - ക​മു​കി​ന്‍​കു​ഴി റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് 12 ല​ക്ഷം രൂ​പ 15 ല​ക്ഷം രൂ​പ​യാ​യും വ​ര്‍​ധി​പ്പി​ച്ചു.
പ്ര​വ​ര്‍​ത്തി​ക​ളു​ടെ ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ച് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.